സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്ന സമ്പ്രദായം തനിക്കില്ലെന്ന വി ഡി സതീശൻ; സുകുമാരൻ നായർക്ക് വി ഡി സതീശൻ്റെ മറുപടി! എൻഎസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയ നേതാക്കൾ കിടക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ എന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്ന സമ്പ്രദായം തനിക്കില്ലെന്ന വി ഡി സതീശൻ്റെ പ്രസ്താവനക്കെതിരെ സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ എൻഎസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല. താൻ പറഞ്ഞത് കൃത്യമാണ്, എല്ലാവരുടെയും അടുത്തു പോകാം, പ്രശ്നങ്ങളുണ്ടെങ്കിൽ അന്വേഷിക്കാം, കൂടെ ചേർന്നുനിൽക്കാം, അവരെ സഹായിക്കാം. ഇന്ത്യയിലെ മതനിരപേക്ഷത എന്നു പറയുന്നത് മതനിരാസനമല്ല, മറിച്ച് മതങ്ങളെ ചേർത്തുനിർത്തുന്നതാണ്.





   ആരുടെയും വോട്ട് വേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല- വി ഡ‍ി സതീശൻ പറഞ്ഞു. താൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം ഇതുതന്നെ പറഞ്ഞിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് നമ്മൾ പോകും. ഒരാൾക്കും അയിത്തം കൽപ്പിച്ചിട്ടില്ല. താൻ ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിട്ടില്ല. പൊതുവായി ചില കാര്യങ്ങൾ തള്ളിപ്പറഞ്ഞിട്ടുണ്ട്. സമുദായ നേതാക്കൾ ചില വിഷയങ്ങൾ ഉന്നയിക്കുമ്പോൾ അത് കേൾക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്നാൽ സമുദായ നേതാക്കന്മാർ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയ നേതാക്കന്മാർ ഇരിക്കാനെ പാടുള്ളൂ, കിടക്കാൻ പാടില്ലെന്നു മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്.




ഇപ്പോഴും ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നു. വർഗീയവാദം പ്രചരിപ്പിക്കുന്നവരുടെയും ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെയും വോട്ട് വേണ്ട. അല്ലാതെ ആരുടെയെങ്കിലും വോട്ട് വേണ്ടായെന്ന് പറയുമോ?വളരെ കൃത്യമാണ് തൻ്റെ നിലപാട്. തൻ്റെ ബോധ്യത്തിൽ നിന്നാണ് താൻ നിലപാട് സ്വീകരിക്കുന്നത്. ആരോടും അകൽച്ചയില്ല, എല്ലാവരെയും ചേർത്തുനിർത്തുക എന്നതാണ് തൻ്റെ നിലപാടെന്നും സതീശൻ കൂട്ടിച്ചേർത്തു. താൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം ഇതുതന്നെ പറഞ്ഞിട്ടുണ്ട്.




 എല്ലാ മതവിഭാഗങ്ങളുടെയും അടുത്ത് നമ്മൾ പോകും. ഒരാൾക്കും അയിത്തം കൽപ്പിച്ചിട്ടില്ല. താൻ എൻഎസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല. താൻ പറഞ്ഞത് കൃത്യമാണ്, എല്ലാവരുടെയും അടുത്തു പോകാം, പ്രശ്നങ്ങളുണ്ടെങ്കിൽ അന്വേഷിക്കാം, കൂടെ ചേർന്നുനിൽക്കാം, അവരെ സഹായിക്കാം. ഇന്ത്യയിലെ മതനിരപേക്ഷത എന്നു പറയുന്നത് മതനിരാസനമല്ല, മറിച്ച് മതങ്ങളെ ചേർത്തുനിർത്തുന്നതാണ്. ആരുടെയും വോട്ട് വേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല- വി ഡ‍ി സതീശൻ പറഞ്ഞു.

Find out more: