സീമന്ത രേഖയിൽ സിന്ദൂരം തൊടുന്നതു നാട്ടിലെ കാക്കമാർ തങ്ങളുടെ പെൺകുട്ടികളെ കൊത്തി വലിക്കാതിരിക്കുവാനാണെന്ന് കഴിഞ്ഞ ദിവസം അലറിയ ആ കുല സ്ത്രീ എവിടെ പോയി? അവരറിഞ്ഞു കാണില്ലായിരിക്കും,തങ്ങളുടെ പെൺകുട്ടികളെ, കാക്കമാരിൽ നിന്നും സംരക്ഷിക്കുന്നവൻ, ഇന്നലെ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ, തന്റെ തന്നെ ചോരയെ, കടിച്ചു കീറി, കൊത്തി വലിച്ചത്!

 

 

 

   സ്വന്തം മകളിൽ പോലും കാമം കണ്ടെത്തുന്ന ആ നെറികെട്ട ജന്തു കായ്ക്കയുമായിരുന്നില്ല, പൂച്ചയുമായിരുന്നില്ല! കര കളഞ്ഞ,തികഞ്ഞ ഒന്നാന്തരം ഒരു ആർഎസ്എസ്സുകാരനായിരുന്നു.കാക്ക കൊത്തി വലിക്കുന്നതിൽ ക്ഷോപിക്കുന്ന ആ കുല സ്ത്രീയെ ആരെങ്കിലുമീ വിവരം അറിയിക്കണം, സ്വന്തം മകളെ പോലും വെറുതെ വിടാത്ത, കാമ വെറി പൂണ്ട നായ്ക്കളുള്ള നിങ്ങളുടെ പാർട്ടിക്കാർക്ക്, സീമന്ത രേഖയിലെ സിന്തൂരം ഒന്നിനും ഒരു  തടസ്സമല്ലായെന്ന്!

 

 

 

 

   കൊല്ലം ജില്ലയിലെ കണ്ണനലൂരിലാണ്, 8 വയസ്സ് പ്രായമുള്ള സ്വന്തം പിഞ്ചോമനയെ,  ബിജെപിക്കാരനായ സ്വന്തം അച്ഛൻ പിച്ചൈ ചീത്തതാണ് ശ്രമിച്ചത്. ആ നിഷ്കളങ്ക ബാല്യത്തിൽ എന്ത് കാമമാണ് നെറികെട്ട ആ ബിജെപിക്കാരന് തോന്നിയത്. അന്ന് അലറിയ, സിന്തൂരമിട്ട കുല സ്ത്രീയ്ക്ക് പോലും ഇതിനു മറുപടി കാണില്ല! തന്റെ അച്ഛൻ, തന്നോട് കാണിക്കുന്ന വൃത്തികേടുകളും, കൊള്ളരുതായ്മകളും, ആ കുട്ടി തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു,തുടർന്ന് മറ്റു കുട്ടികൾ അധ്യാപകരോട് പറയുകയും, അവർ വഴി ചെയ്‌ത്‌ ലൈൻ പ്രവർത്തകർ സംഭവത്തിൽ ഇടപെടുകയും, കുട്ടിയുടെ കാമഭ്രാന്തനായ അച്ഛനെ അറസ്റ്റു ചെയുകയും ചെയ്തു.ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിനെ വിവരമറിയിച്ചത്,തുടർന്ന്, പോലീസ് വളരെ ഗൗരവമായി നടത്തത്തിയ അന്വേഷണത്തിലാണ്  സംഭവത്തിൽ സത്യമുണ്ടെന്ന് ബോധ്യപ്പെട്ടു ഇയാളെ അറസ്സ്റ്റു ചെയ്തതത്.

 

 

 

 

    മാത്രമല്ല ഈ കാമ നേതാവ് അവിടുത്തെ ബിജെപിയുടെയും, ബിഎംസിന്റെയും പ്രാദേശിക നേതാവാണ്. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാകും,വർഗീയത തലയ്ക്കു പിടിച്ച്‌ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുന്ന കുലസ്ത്രീകൾ ആദ്യം പ്രതികരിക്കേണ്ടത്, ഇത്തരം നികൃഷ്ട പ്രവർത്തികൾ നടത്തുന്ന, അമ്മയെയും, പെങ്ങന്മാരെയും, തിരിച്ചറിയാൻ കഴിയാത്ത സ്വയം സേവകരോടാണ്! പെൺകുട്ടികളുടെ മാനത്തിന് വിലപറയുന്ന ഇത്തരം സേവകർ ഭാരതത്തിന് വേണ്ടായെന്നു ഉറക്കെ വിളിച്ചു പറയാൻ കെൽപ്പുള്ളവരായിരിക്കണം കാക്കാമ്മാരെ പേടിയുള്ള, ഉറഞ്ഞു തുള്ളുന്ന ച്യാച്ചിമാർ. ഇത്തരം കേസുകളിൽ ബിജെപികാർ ഉൾപ്പെടുമ്പോൾ സംരക്ഷണ വലയം തീർക്കുന്ന സമീപനമോ, നിലപാടാണോ ബിജെപിയുടേതെന്നും ഇങ്ങനെയുള്ള ചേച്ചിമാർ പറയണം.

 

 

 

 

     കർണാടകയിൽ നിയമസഭയ്ക്ക് അകത്ത് നിന്ന് തന്നെ നീല ചിത്രം കണ്ട ബിജെപി എംഎൽഎമാർക്കെതിരെ ഒരു നടപടിയും ഇതുവരെയും എടുക്കാത്ത പാർട്ടിയാണ് ബിജെപി. ഉത്തർപ്രദേശിൽ പെൺ കുട്ടിയെ പീഡിപ്പിച്ച്‌,അതിനെതിരെ പരാതി കൊടുത്ത പെൺകുട്ടിയുടെ കുടുംബത്തെ കൊല ചെയ്ത എംഎൽഎയെ സംരക്ഷിക്കുന്ന വെറും നീച പ്രവർത്തികൾ കാഴ്ച വച്ച പാർട്ടിയാണ് ബിജെപി.

 

 

 

 

 

    ആസിഫ എന്ന ബാലികയെ, കാശ്മീരിൽ, അമ്പലത്തിൽ വച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾക്ക് വേണ്ടി തെരുവിൽ ജാഥ നടത്തിയ പാർട്ടിനെതതാക്കളും,മന്ത്രിമാരും അടങ്ങുന്നതാണ് ബിജെപി പാർട്ടി.സ്ത്ര്രെയുടെ മാനത്തിനു ഒരു വിലയും കൽപ്പിക്കാത്ത വ്യത്യസ്തയാർജ്ജിച്ച, വെറും വിവരം കെട്ട നേതാക്കളുള്ള ഏക പാർട്ടിയും ബിജെപിയാണ്.

 

 

 

 

   സ്ത്രീകൾക്കു അൽപ്പം പോലും മാന്യത കൽപ്പിക്കാത്ത ഇത്തരം നേതാക്കൾക്കെതിരെയാകട്ടെ, സ്ത്രീയെ ദേവിയായി കാണുന്ന ദുർഗാവാഹിനിമാരുടെ ഉറഞ്ഞു തുള്ളൽ!

మరింత సమాచారం తెలుసుకోండి:

bjp