പോപ്പുലർ ഫ്രണ്ട്  കേരളത്തിലെ 'പ്രമുഖ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടുവോ? കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് എൻഐഎ വെളിപ്പെടുത്തത്. കേരളത്തിലെ പ്രമുഖ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ. പ്രതികളുടെ വീടുകളിൽ കണ്ടെത്തിയ രേഖകൾ ഗൂഢാലോചനയ്ക്കു തെളിവാണെന്ന് എൻഐഎ ചൂണ്ടിക്കാട്ടി.  കോടതിവളപ്പിൽ മുദ്രാവാക്യം മുഴക്കിയ പ്രതികളെ കോടതി താക്കീത് ചെയ്തു. ഇത്തരം നടപടി ആവർത്തിക്കരുതെന്ന് എൻഐഎ കോടതി പറഞ്ഞു. പ്രതികളെ ഏഴുദിവസം കസ്റ്റഡിയിൽ വിട്ടു.ലഭിച്ച തെളിവുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പ്രതികൾ ശ്രമിച്ചെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.





  ജൂലൈയിൽ ബിഹാറിലെ പറ്റ്‌നയിൽ വെച്ച് നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഷെഫീഖിനെതിരായ ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ മാത്രമല്ല, യുപിയിലെ ചില നേതാക്കളെയും വധിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് നിന്ന് രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും.ബിഹാറിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.മുൻ ചെയർമാൻ ഇ അബൂബക്കർ ഉൾപ്പെടെ എൻഐഎ അറസ്റ്റ് ചെയ്ത 18 പേർക്കെതിരെ യുഎപിഎ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ എൻഐഎ ചോദ്യം ചെയ്ത് വരികയാണ്.




   നാല് ദിവസത്തെ കസ്റ്റഡിയിലാണ് ഇവരെ എൻഐഎയ്ക്ക് ലഭിച്ചിരുന്നത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് നൽകുന്ന സൂചനകൾ. 11 പേരുടെ ജാമ്യാപേക്ഷ ഇന്ന് കൊച്ചി എൻഐഎ കോടതി പരിഗണിക്കുന്നുമുണ്ട്. അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്താനുള്ള തീരുമാനം രണ്ട് മാസം മുമ്പ് എടുത്തതായി റിപ്പോർട്ട്. അതിനായുള്ള മുന്നൊരുക്കങ്ങൾക്കായി ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക സംഘത്തെ നിയോഗിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഇന്റലിജൻസ് ബ്യൂറോ (ഐബി), സംസ്ഥാന പോലീസ് എടിഎസ് എന്നിവയുടെ കൂട്ടായ വിവരശേഖരണത്തിലൂടെയാണ് പരിശോധന നടത്തേണ്ട സ്ഥലങ്ങൾ തീരുമാനിച്ചത്.  പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും വിവരശേഖരണം നടത്തിയിരുന്നു. 





  സ്ഥലങ്ങളുടെ ഡിജിറ്റൽ മാപ്പിങ് നടത്തി ലൊക്കേഷൻ ഐബിയുടെ നേതൃത്വത്തിൽ മൂന്നാഴ്ച നിരീക്ഷിച്ചതിനു ശേഷമാണ് വെള്ളിയാഴ്ച പുലർച്ചയോടെ പരിശോധന തുടങ്ങിയത്.കേരള പോലീസിനെ ഒഴിവാക്കി സിആർപിഎഫ് സംഘത്തെയാണ് സുരക്ഷാ ചുമതല ഏൽപിച്ചത്. സിആർപിഎഫിന്റെ റാഞ്ചി കേഡറിലെ 10 ബറ്റാലിയനുകളിലെ 750 ഭടന്മാരെയാണ് കേരളത്തിലേക്ക് വിട്ടത്. 18ാം തീയതി മുതൽ പല ദിവസങ്ങളിലായി ഇവർ കേരളത്തിലെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് ദൗത്യം അറിയിച്ചത്. കൊച്ചി എൻഐഎ ഓഫിസ് കേന്ദ്രീകരിച്ച് ആയിരുന്നു ആസൂത്രണം. മൂന്ന് ദിവസം മുമ്പ് എൻഐഎ പ്രത്യേക കോടതികളെ വിവരം അറിയിച്ചു.

Find out more: