മുന്‍ മന്ത്രി കെ. ബാബുവിനു വരവില്‍ കവിഞ്ഞ് 150 കോടിയുടെ സ്വത്തെന്ന വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിശ്വസിച്ചു കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. (ഇ.ഡി) ബാബുവിന്റെ പക്കല്‍ 29.68 ലക്ഷം രൂപ മാത്രമെന്നും വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തില്‍ വിജിലന്‍സ് വിശദീകരിച്ചതോടെ അവര്‍ അന്വേഷണം നിർത്തിവച്ചു. 

 

 

 

 

 

 

 

 

 

 

 

 

 

 

 

2001 ജൂെലെ ഒന്നു മുതല്‍ 2016 മേയ് മൂന്നു വരെയുള്ള സ്വത്തു വിവരങ്ങളാണ് അന്വേഷിച്ചത്.

 

 

 

 

 

 

 

 

 

 

ബാബുവിന് 150 കോടിയോളം രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന വിജിലന്‍സ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണു കെ. ബാബു ഉള്‍പ്പെടെ ഉള്ള  മൂന്നു പേര്‍ക്കെതിരേ അന്വേഷണം നടത്തിയത്  എന്നാൽ. 

 

 

 

 

 

എന്നാല്‍ ബാബുവിന്റെ ബിനാമികളെന്ന് ആരോപിക്കപ്പെട്ട റോയല്‍ ബേക്കറി ഉടമ മോഹനന്‍, ബാബുറാം എന്നിവരെ വിജിലന്‍സ് കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി.

വരുമാനത്തെക്കാള്‍ 49.45 ശതമാനം അധികം സ്വത്തു സമ്പാദിച്ചെന്ന വാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നാണ് ഇ.ഡിയുടെ നിഗമനം. 

 

 

 

 

 

2007 ജൂെലെ ഒന്നിനു ബാബുവിന്റെ പേരില്‍ 1.43 ലക്ഷം രൂപയും 63 പവനും 16 സെന്റ് ഭൂമിയും കെട്ടിടവുമാണ് ഉണ്ടായിരുന്നത്.

 

 

 

 

2016 മേയ് മൂന്നായപ്പോള്‍ സ്വത്ത് 29.68 ലക്ഷം രൂപയും 25 പവനും 16 സെന്റ് ഭൂമിയുമായെന്നാണു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഒരു വില്ലേജ് ഓഫീസറുടെ പത്തു വര്‍ഷത്തെ വരുമാനമെടുത്താല്‍പോലും ഇതില്‍ കൂടുതലുണ്ടാകുമെന്നാണ് ഇ.ഡിയുടെ കണക്ക്. 24 വര്‍ഷം എം.എല്‍.എയും അഞ്ചു വര്‍ഷം മന്ത്രിയുമായിരുന്ന ഒരാള്‍ക്ക് ഈ നിക്ഷേപം അസ്വാഭാവികമല്ല എന്നാണ് കണ്ടെത്തൽ. 

మరింత సమాచారం తెలుసుకోండి: