പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തല തുടരണമെന്ന് ഉമ്മൻ ചാണ്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു . പാർട്ടിയെ മുന്നോട്ട് നയിക്കാൻ ചെന്നിത്തല തന്നെ തുടരണം. ആവേശം കൊണ്ട് മാത്രം പാർട്ടിയെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് കൊവിഡ്-19 മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതിലാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ട് നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വി ഡി സതീശൻ പ്രതിപക്ഷ നേതാവകുമെന്ന റിപ്പോർട്ടുകൾ ശക്തമായതോടെയാണ് രമേശ് ചെന്നിത്തലയ്ക്കായി ഉമ്മൻ ചാണ്ടി നിലയുറപ്പിച്ചത്.
അതേസമയം, ഭൂരിഭാഗം എംഎൽഎമാരും പ്രതിപക്ഷ നേതാവായി സതീശൻ വരണമെന്ന് എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, വൈത്തലിംഗം എന്നിവരെ അറിയിച്ചതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുന്നതിനിടെ പാർട്ടിയിൽ സമസ്ത മേഖലയിലും മാറ്റം ആവശ്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോൺഗ്രസിൻറെ അടിത്തറ തകർത്തതെന്നും കാസർകോട് എംപി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാകാതെ നേതൃത്വം ചർച്ചകൾ തുടരുമ്പോഴാണ് നേതൃത്വത്തിൽ മാറ്റം വേണമെന്ന് ഉണ്ണിത്താൻ പറഞ്ഞിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കായി ഉമ്മൻ ചാണ്ടി വാദിക്കുമ്പോൾ കൂടുതൽ എംഎൽഎമാർ വിഡി സതീശനൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് നേതാക്കളുടെ പ്രതികരണം.
click and follow Indiaherald WhatsApp channel