രണ്ടാം പിണറായി സർക്കാരിൽ ആരാകും ആരോഗ്യ വകുപ്പ് മന്ത്രി? അറിയാം ചിലത്! തോമസ് ഐസക് കൈകാര്യം ചെയ്തിരുന്ന ധനമന്ത്രി സ്ഥാനത്തേക്കും ഇപി ജയരാജൻ നയിച്ചിരുന്ന വ്യവസായ വകുപ്പിന്റെ അമരത്തേക്കും ആര് വരുമെന്ന ചർച്ചയും സജീവമാണ്.  കെകെ ശൈലജയെ ആരോഗ്യ മന്ത്രിസ്ഥാനത്തു നിന്നും നീക്കിയതോടെ ആ സ്ഥാനത്തേക്ക് ആരായിരിക്കും വരികയെന്നാണ് സജീവ ചർച്ച. ഏതൊക്കെ വകുപ്പുകൾ ആർക്കൊക്കെ ലഭിക്കുമെന്ന് നമുക്കൊന്നു നോക്കാം. സ്പോർട്സ്, യുവജന ക്ഷേമം മുഹമ്മദ് റിയാസിനാകും ലഭിക്കുക. വൈദ്യുതി മന്ത്രി സ്ഥാനത്തേക്കും തദ്ദേശ സ്വയംഭരണ വകുപ്പിലേക്കും സജി ചെറിയാന്റെയും ബാലഗോപാലിന്റെയും പേര് ഉയർന്നു കേൾക്കുന്നുണ്ട്.എക്സൈസ് വകുപ്പ് വിഎൻ വാസവനും സഹകരണ വകുപ്പ് ദേവസ്വവും വി ശിവൻകുട്ടിക്കും ലഭിക്കാനാണ് സാധ്യത. ആർ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലഭിച്ചേക്കാം.



കഴിഞ്ഞ അഞ്ച് വർഷം മികച്ച പ്രകടനം കാഴ്ചവെച്ച വ്യവസായ വകുപ്പിന്റെ പ്രകടനം നിലനിർത്തുക ഗോവിന്ദന് വെല്ലുവിളിയാകും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ കെ രാധാകൃഷ്ണന് നിയമവും പിന്നോക്ക ക്ഷേമ വകുപ്പും, തൊഴിൽ വകുപ്പും ലഭിക്കുമെന്നാണ് കരുതുന്നത്.വ്യവസായ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദൻ എത്തുമെന്നാണ് കരുതുന്നത്.രണ്ട് തവണ അടുപ്പിച്ച് മത്സരിച്ചവർ മാറി നിൽക്കണമെന്ന പാർട്ടി തീരുമാനത്തെത്തുടർന്നായിരുന്നു ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ഇക്കുറി മത്സര രംഗത്തു നിന്നും വിട്ടുനിന്നത്. വകുപ്പുകൾ ആർക്കൊക്കെ നൽകണമെന്ന തീരുമാനം മുഖ്യമന്ത്രിയാകും കൈക്കൊള്ളുക.ധനമന്ത്രി സ്ഥാനത്തേക്ക് കെഎൻ ബാലഗോപാലിന്റെയും പി രാജീവിന്റെയും പേരാണ് ഉയർന്നു കേൾക്കുന്നത്.



ഇതിൽ ഒരാൾക്ക് വൈദ്യുത വകുപ്പ് ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ആരോഗ്യ വകുപ്പ് മന്ത്രിസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കെകെ ശൈലജയെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റി നിർത്തിയത് വലിയ വിമർശനങ്ങൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. പാർട്ടി തീരുമാനത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് അനുഭാവികൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വീണാ ജോർജ്ജ് ആരോഗ്യ മന്ത്രിയാകുമെന്നാണ് നിലവിലെ റിപ്പോർട്ട്. അതേസമയം എൻസിപിയുടെ മന്ത്രിയായ എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം പങ്കുവെക്കില്ല. 


തോമസ് കെ തോമസുമായി മന്ത്രിസ്ഥാനം പങ്കിടണമെന്ന സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്ററുടെ ആവശ്യം ദേശീയ നേതൃത്വം തള്ളി. സിപിഎമ്മും സിപിഐയും പുതുമുഖങ്ങൾക്ക് മന്ത്രിസ്ഥാനം നൽകിയപ്പോൾ പീതാംബരൻ മാസ്റ്ററുടെ നേതൃത്വത്തിൽ തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാൻ നീക്കം നടത്തിയിരുന്നു. ഇതേത്തുടർന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ എത്തിയാണ് ചൊവ്വാഴ്ച സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്.

Find out more: