സൂപ്പർതാരങ്ങളുടെ പെണ്മക്കൾ സിനിമയിൽ എന്തുകൊണ്ട് വരുന്നില്ല, മമ്മൂക്കയുടെയും ലാലേട്ടന്റെയും സാലറി എത്രയാണ്; ഷൈൻ ടോം ചാക്കോ!അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമയിൽ എത്തിയ ഷൈൻ ഇപ്പോൾ മലയാളത്തിലെ മുൻനിര നടൻമാരിലൊരാളാണ്. വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ കൊണ്ട് എന്നും വ്യത്യസ്തത തീർക്കാൻ ഷൈൻ ശ്രമിക്കാറുണ്ട്. മറ്റുള്ള താരങ്ങളെ പോലെ ഇമേജ് കോൺഷ്യസ് ആകാതെ എന്തുകാര്യം തുറന്നു പറയാൻ എന്നും ധൈര്യം കാണിക്കുന്ന ആളുകൂടി ആണ് ഷൈൻ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ മഹാറാണിയുടെ പ്രൊമോഷന് വേണ്ടി നൽകിയ അഭിമുഖത്തിൽ സിനിമയിലെ സ്ത്രീ പുരുഷ ഇക്വളിറ്റിയെ കുറിച്ച് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ്. അഭിനയമികവ് കൊണ്ട് മാത്രമല്ല, അഭിമുഖത്തിലെ വ്യത്യസ്തമായ പെരുമാറ്റവും കൗണ്ടർ മറുപടികളും കാരണം പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചല്ല വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഞാൻ പറയുന്നത്. പുരുഷന്മാരിലും സ്ത്രീ പീഡനം ഏൽക്കുന്നവരില്ലേ. പീഡനങ്ങൾ ഏറ്റിട്ടും പേടിച്ചിട്ടും നാണം കൊണ്ടും പുറത്തുപറയാത്ത പുരുഷന്മാരുണ്ട്. സ്ത്രീകൾ മാനസികമായി പുരുഷന്മാരേക്കാൾ ശക്തരാണ്.
ശാരീരികമായും ശക്തരാണ്, ഗ്യാസ് ചുമക്കാനും ഫ്യൂസ് കെട്ടാനുമേയുള്ളു സ്ത്രീകൾക്ക് അറിയാത്തത്. നമ്മുടെ നാട്ടിലെ ഡിവോഴ്സ് പടങ്ങൾ എല്ലാം എടുത്തു നോക്കണം. സ്ത്രീയെ ആണ് ഏറ്റവും ദുഃഖത്തിൽ കാണിക്കുന്നത്. പുരുഷന്മാരുടെ ദുഃഖം എന്തുകൊണ്ട് കാണിക്കുന്നില്ല. പുരുഷന്റെ വിഷമം കാണിച്ചാൽ സിനിമയുടെ ബിസിനസ് നടക്കില്ല. ഞാൻ സംസാരിക്കുന്നത് പുരുഷനെയോ സ്ത്രീയെയോ കുറിച്ചല്ല വ്യക്തികളെ കുറിച്ചാണ്. ഇന്ദിരാഗാന്ധി ഒരു സ്ത്രീയാണ്. അവർ പ്രധാനമന്ത്രി ആയത് നെഹ്രുവിന്റെ മോൾ ആയതുകൊണ്ടല്ലല്ലോ, അവർ ഫൈറ്റ് ചെയ്തു വന്നത് കൊണ്ട് അല്ലെ. രാജീവ് ഗാന്ധിയുടെ മക്കൾ എന്തുകൊണ്ട് ആയില്ല, അവർ ശ്രമിച്ചില്ല അതാണ് കാരണം. ഇന്ദിരാഗാന്ധിയെ നെഹ്‌റു നീ വീട്ടിൽ ഇരുന്നാൽ മതി എന്ന് പറയാതെ മുന്നോട്ട് കൊണ്ടുവന്നു എങ്കിൽ അവർ അത്രത്തോളം ഒരു പവർഫുൾ ലേഡി ആയതുകൊണ്ടാണ്. ഇവിടെ എത്ര സൂപ്പർതാരങ്ങളുടെ പെണ്മക്കൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആൺപിള്ളേരെ മാത്രമല്ലെ എല്ലാവരും കൊണ്ടുവരുന്നത്.
മഞ്ജു വാര്യർ ആ സിനിമയിൽ പറയുന്ന പോലെ പെണ്ണുങ്ങളുടെ ലിമിറ്റേഷൻ ആരാ തീരുമാനിക്കുന്നത് ഇവിടെ. നയൻതാരയുടെ സാലറി 40 കോടിയും വിജയ്‌യുടെ സാലറി 100 കോടിയും എന്നല്ല നോക്കേണ്ടത്, വിജയ്‌യെ പോലെ ബാക്കിയുള്ള ആണുങ്ങൾക്ക് സാലറി കിട്ടുന്നുണ്ടോ. അത് എങ്ങിനെയാണ് ശരിയാവുക. സൂപ്പർസ്റ്റാർ എന്ന് വിളിച്ചിട്ട് കാര്യമുണ്ടോ. സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന നടന്മാർക്ക് ഒക്കെ വിജയ്ക്ക് കിട്ടുന്ന സാലറി കിട്ടുന്നുണ്ടോ. മമ്മൂട്ടിയ്ക്കും മോഹൻലാലിനും എത്ര ക്യാഷ് കിട്ടുന്നുണ്ട്. മമ്മൂക്ക 15 കോടി പോലും വാങ്ങിയിട്ടില്ല. ലാലേട്ടൻ ഇപ്പോഴല്ലേ വാങ്ങുന്നത്. വിജയ്‌യുടെ ശമ്പളം എത്രയാണ്.
മമ്മൂക്കയെക്കാളും ലാലേട്ടനെക്കാളും നല്ല നടൻ ആണോ വിജയ്. കമൽ ഹാസനേക്കാൾ നല്ല നടൻ ആണോ വിജയ്. പിന്നെ എങ്ങിനെ ആണ് അദ്ദേഹത്തിന് കൂടുതൽ പൈസ കിട്ടുന്നത്. ഒരു സാധനം നല്ലതാവണം ചീത്തയാവണം എന്നോ ആണാവണം പെണ്ണാവണം എന്നോയില്ല കൂടുതൽ പൈസ കിട്ടാൻ. മദ്യം അല്ലെ നമ്മുടെ നാട്ടിൽ ഏറ്റവും വിറ്റുപോകുന്നത് ബൈബിൾ അല്ലല്ലോ. എന്റെ ജീവിതത്തിൽ മഹാറാണി ആയിട്ടില്ല, ഒരു പെൺകുട്ടി ഉണ്ട് ഇപ്പോൾ. ഏതൊരു പുരുഷന്റെ പിന്നിലും ഒരു സ്ത്രീ ഉണ്ട് എന്നതിൽ വിശ്വസിക്കുന്നുണ്ട്. എന്റെ സക്സസിനു പിന്നിൽ ഉള്ള ആൾ എന്റെ അമ്മയും പിന്നെ അപ്പനും ആണ്.
Find out more: