കേരളത്തിൽ ലവ് ജിഹാദ് കൂടുതൽ: പിസി ജോർജ്ജ്! സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ഇടതു വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ആകുമ്പോഴേക്ക് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി തീർക്കാനാണ് ശ്രമിക്കുന്നതെന്നും പിസി ജോർജ്ജ് ആരോപിച്ചു. തൊടുപുഴയിൽ എച്ച്ആർഡിഎസ് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു പിസി ജോർജ്ജിന്റെ പരാമർശം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോർജ്ജ്. "ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറയുന്നു. 



എന്നാൽ ലവ് ജിഹാദ് ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. മൂക്കിലിടുമോ കോടതി. ഈ പോക്ക് ഇല്ലാതാക്കാൻ മഹത്തായ ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല."  ഒപ്പം "ഹിന്ദുരാഷ്ട്രമാക്കണമെന്ന് പിസി ജോർജ്ജ് പറഞ്ഞാൽ അത് വലിയ പ്രശ്നമാണ്. ആ പ്രശ്നം ഞാൻ നേരിട്ടോളാം. നമ്മുടേത് മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്." അങ്ങനെയൊരു രാജ്യകത്താണ് ലവ് ജിഹാദ് നടക്കുന്നതെന്നും കേരളത്തിലാണ് കൂടുതൽ നടക്കുന്നതെന്നും പിസി ജോർജ്ജ് പറഞ്ഞു. അതേസമയം ജനപക്ഷം നേതാവ് പിസി ജോർജ്ജിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ് ഭാസ്കരപിള്ള പറഞ്ഞു. 



നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പിസി ജോർജ്ജിനെ പുറത്താക്കുന്നുവെന്ന വിവരം ഭാസ്കരപിള്ള അറിയിച്ചത്, റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു. അതേസമയം, "ജനപക്ഷം സെക്യുലർ എന്ന പാർട്ടിയുടെ ചെയർമാൻ ഇകെ ഹസൻകുട്ടിയും രക്ഷാധികാരി പിസി ജോർജ്ജുമാണ്. ചെറിയ ഭാരവാഹികളായിരുന്നവർ പുറത്താക്കിയെന്നൊക്കെ വെറുതേ പറയുന്നതാണ്." പിസി ജോർജ്ജുമായി ബന്ധപ്പെട്ട വൃത്തങ്ങൾ  പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോർജ്ജ്. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ഇടതു വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 2030 ആകുമ്പോഴേക്ക് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി തീർക്കാനാണ് ശ്രമിക്കുന്നതെന്നും പിസി ജോർജ്ജ് ആരോപിച്ചു. തൊടുപുഴയിൽ എച്ച്ആർഡിഎസ് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു പിസി ജോർജ്ജിന്റെ പരാമർശം.




ജനപക്ഷം സ്ഥാനാർത്ഥിയായാണ് പിസി ജോർജ്ജ് മത്സരിക്കുന്നത്. അവസാനഘട്ട പ്രചാരണം നടക്കുമ്പോഴാണ് ജോർജ്ജിനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതായി ഒരു വിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. ജനപക്ഷത്തിന്റെ പുതിയ ചെയർമാൻ ഭാസ്കരപിള്ളയാണ്. റെജി കെ ചെറിയാനാണ് വൈസ് ചെയർമാൻ. ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ജനപക്ഷം നേതാക്കൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

మరింత సమాచారం తెలుసుకోండి: