മരണത്തെ കുറിച്ചുള്ള വിവേകിൻറെ ട്വീറ്റ് വൈറലാവുന്നു!  പകരം വയ്ക്കാനില്ലാത്ത ഹാസ്യ നടൻ വിവേക് മരണപ്പെട്ട ദിവസമായി ചരിത്രത്തിൽ കുറിക്കപ്പെടും. വിവേകിൻറെ പെട്ടന്നുള്ള വേർപാടിൽ നിന്നുള്ള ഞെട്ടലിൽ നിന്നും പുറത്ത് കടക്കാൻ ഇനിയും അദ്ദേഹത്തിൻരെ ആരാധകർക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. ഏപ്രിൽ 16 എന്ന ഈ ദിവസം ഇനി ഓർമിക്കപ്പെടും. തമിഴ് സിനിമയ്ക്കും തമിഴ്‌നാടിനും തീരാ നഷ്ടം തീർത്ത ഒരു ദിവസം.. പലരും മഹാനടനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. അക്കൂട്ടത്തിൽ വിവേക് തന്നെ മരണത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളും വൈറലാവുന്നു. സോഷ്യൽ മീഡിയയിൽ മുഴുവൻ വിവേകിന് അനുശോചനം അറിയിച്ചുകൊണ്ടുള്ള കുറിപ്പുകളാണ്.  ''ലളിതവും സുന്ദരവും നിസ്വാർത്ഥവുമായി ജീവിതം ഒരുനാൾ അവസാനിയ്ക്കും. പലരും മരിയ്ക്കും. എന്നാൽ ചിലർ മരണ ശേഷവും ജീവിയ്ക്കും'' എന്നാണ് വിവേകിൻറെ ട്വിറ്റർ പോസ്റ്റ്.



സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ വിവേകിന് തൻറെ ആരാധകർക്ക് പോസിറ്റീവ് ക്വാട്ട്‌സുകൾ പങ്കുവയ്ക്കുന്ന ശീലമുണ്ടായിരുന്നു. തീർച്ചയായും വിവേക് മരണത്തിന് ശേഷവും അദ്ദേഹം അവതരിപ്പിച്ച് പോയ കഥാപാത്രങ്ങളിലൂടെ ജീവിയ്ക്കും!! നാളേയ്ക്ക് വേണ്ടി വിവേക് നട്ടുനനച്ച് വളർത്തിയ ചെടികളിലൂടെ.. ചെയ്തു തീർത്ത ഹാസ്യ രംഗങ്ങളിലൂടെ അദ്ദേഹം എന്നും ജനങ്ങളിൽ ജീവിയ്ക്കും!!  ശനിയാഴ്ച പുലർച്ചെ 4.40 ഓടെയാണ് നടൻ വിവേകിൻറെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതം ആയിരുന്നു. കൊവിഡ് 19 ന് എതിരെയുള്ള വാക്‌സിനേഷൻ എടുത്തതിനെ തുടർന്നാണ്  വേക് കുഴഞ്ഞ് വീണതെന്നും മരണത്തിന് ഇടയാക്കിയത് എന്നുമുള്ള കിംവദന്തികൾ ഡോക്ടർമാരുടെ സംഘം പൂർണമായും നിഷേധിച്ചു. മരണം സംഭവിച്ചത് എന്ത് കാരണം കൊണ്ടാണെങ്കിലും, വിവേകിൻറെ മരണം തമിഴ് സിനിമാ ലോകത്തിനും, തമിഴ്‌നാടിനും തീരാ നഷ്ടം തന്നെയാണ്.



 'എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഹാസ്യ നടൻ ഇനി ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. നിർഭാഗ്യവശാൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളിൽ സംസാരിച്ച കാര്യങ്ങൾ മറക്കാൻ കഴിയില്ല. തൻറെ ജീവിതം മുഴുവൻ മറ്റുള്ളവരെ ചിരിപ്പിച്ച മനുഷ്യനോട്.. മറ്റാർക്കും കഴിയാത്തത് പോലെ ധാർമിക മൂല്യങ്ങൾ തന്റെ തമാശയിൽ ഉൾപ്പെടുത്തിയ മനുഷ്യനോട്... പാരിസ്ഥിതിക സാമൂഹിക സംരംഭങ്ങളിലൂടെ മാതൃകാപരമായി നയിച്ച സാമൂഹിക പ്രവർത്തകനോട് ... തമിഴ് സനിമ ഹാസ്യലോകത്തിന് നഷ്ടം സംഭവിച്ച, പകരം വയ്ക്കാനില്ലാത്ത ഒറ്റയാനോട്.. വിവേകാനന്ദൻ സർ,


  ഒരു ജീവിതകാലം മുഴുവൻ സ്‌ക്രീനിൽ ജനങ്ങളെ ചിരിപ്പിച്ച വിവേക് യഥാർത്ഥ ജീവിതത്തിൽ നല്ലൊരു സാമൂഹിക പ്രവർത്തകനായിരുന്നു. വിവേകിൻറെ വേർപാടിൻറെ ഞെട്ടലിൽ നിന്നും മോചിതരാവാൻ ഇപ്പോഴും പലർക്കും കഴിഞ്ഞിട്ടില്ല. അക്കൂട്ടത്തിലാണ് നടി കീർത്തി സുരേഷും. കൂടെ അഭിനയിച്ചിട്ടില്ല എങ്കിലും വിവേക് സാറിനൊപ്പം സംസാരിക്കാനും സമയം ചെലവഴിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് കീർത്തി പറയുന്നു. വിവേക് മനോഹരമായി പിയാനോ വായിക്കുന്ന പഴയ ഒരു വീഡിയോയ്‌ക്കൊപ്പമാണ് കീർത്തി സുരേഷിൻറെ ട്വിറ്റർ പോസ്റ്റ്.

మరింత సమాచారం తెలుసుకోండి: