വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ; ഒടുവിൽ ബി അശോകിനെ കെഎസ്ഇബിയിൽ നിന്ന് മാറ്റി! യൂണിയനുകളുമായുണ്ടായ തർക്കങ്ങളേത്തുടർന്നാണ് അശോകിനെ കൃഷി വകുപ്പ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത് എന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളി യൂണിയനുകളുമായി തുടർച്ചയായി തർക്കത്തിൽ ഏർപ്പെട്ട് ശ്രദ്ധേയനായ കെഎസ്ഇബി ചെയർമാൻ ബി അശോക് ഐഎഎസിന് സ്ഥാനമാറ്റം. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നിരുന്നു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനുമായുള്ള തർക്കം വിവാദമായിരുന്നു. അതേസമയം, ഐഎഎസ് അസോസിയേഷനും വൈദ്യുതി മന്ത്രിയും നിലാപാട് സ്വീകരിച്ചിരുന്നു. സിപിഎം അനുകൂല സർവീസ് സംഘടനയായ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കെഎസ്ഇബി ആസ്ഥാന മന്ദിരത്തിനു മുന്നിൽ നിരവധി ദിവസം സമരങ്ങൾ നടത്തിയിരുന്നു.
ചെയർമാന്റെ ഓഫിസിലേക്കു തള്ളിക്കയറാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജീവനക്കാർക്കു നേരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.ചെയർമാനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂണിയനുകൾ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ചെയർമാനായി ചുമതലയേറ്റ് ഒരു വർഷം തികയാൻ ഒരു ദിവസം മാത്രം അവശേഷിക്കാനിരിക്കെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ വിലപേശൽ തന്ത്രം അംഗീകരിക്കില്ല. അഴിമതി ആരോപണങ്ങൾ ചാപിള്ളകളാണ്. സ്ഥാനത്തിന് വേണ്ട മികവോ കഴിവോ യോഗ്യതയോ ഇല്ലാത്തയാളാണ് എം ജി സുരേഷ്കുമാറെന്നും അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
പിന്നീട്, സംഘടനകൾക്കെതിരെ ചെയർമാൻ നടത്തിയ പരസ്യപരാമർശങ്ങളും വിവാദമായിരുന്നു. മാടമ്പിത്തരം കാട്ടിയാൽ വെച്ചുപൊറുപ്പിക്കില്ല. ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്നു മാന്യമായി പറയുമെന്നും കയ്യോടെ നടപടിയെടുക്കുമെന്നും ബി അശോക് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു. തുടർന്നുണ്ടായ മുൻ വൈദ്യുതമന്ത്രി എം എം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു. എങ്കിലും ഉടൻ തന്നെ അദ്ദേഹത്തെ മാറ്റാൻ സർക്കാർ തയാറായിരുന്നില്ല.
മുഖ്യമന്ത്രി വകുപ്പ് ഭരിച്ചപ്പോൾ പോലും സംസ്ഥാന നേതാക്കൾക്കെതിരെ നടപടി ഉണ്ടായിട്ടുണ്ടെന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ല. ഏതെങ്കിലും കമ്പനി ഓഫീസർക്ക് ജലദോഷം പിടിച്ചാൽ ഭരണഘടനാ സ്ഥാനീയർ ആവി പിടിക്കാൻ വരണം എന്ന് പറഞ്ഞാൽ അധികമാകുമെന്നും ചികിത്സയ്ക്ക് കമ്പനി തന്നെ ധാരാളമാണ്. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ. കെഎസ്ഇബി ചെയർമാന്റെ പദവി പ്രിൻസിപ്പൽ സെക്രട്ടറിയുടേതിനു തത്തുല്യമായി ഉയർത്തിയാണ് നടപടി. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം നിർവഹിച്ച് ശ്രദ്ധേയനാണ് രാജൻ കോബ്രഗഡ.
Find out more: