ഇതുവരെ കാണാത്ത ഒരു ചാക്കോച്ചനെ നിങ്ങൾക്ക് സ്ക്രീനിൽ കാണാം'; 'ഒറ്റ്' ലൊക്കേഷനിൽ നിന്ന് സ്റ്റെഫിയുടെ ഉറപ്പ്! നിരവധി ചിത്രങ്ങളിൽ ചാക്കോച്ചനോടൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് സ്റ്റെഫി സേവ്യർ. നടി ദീപ തോമസുമൊത്തുള്ളൊരു ചിത്രവും കഴിഞ്ഞ ദിവസം സ്റ്റെഫി പങ്കുവെച്ചിരുന്നു. കുഞ്ചാക്കോ ബോബൻ-അരവിന്ദ് സ്വാമി ചിത്രം ഒറ്റ് അടുത്തിടെ മുംബൈയിൽ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഒറ്റ് ലൊക്കഷേനിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ സ്റ്റൈഫി സേവ്യർ. ഇതുവരെ നിങ്ങൾ സ്ക്രീനിൽ കാണാത്ത വിധത്തിലുള്ള ഒരു കുഞ്ചാക്കോ ബോബനെ കാണാമെന്ന ഉറപ്പും നൽകിക്കൊണ്ടാണ് കുഞ്ചാക്കോ ബോബനോടൊപ്പമുള്ളൊരു ചിത്രം സ്റ്റെഫി ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കുമൊത്തുള്ള എൻറെ പത്താമത്തെ സിനിമയാണിത്.
കുഞ്ചാക്കോ ബോബനും ഷൂട്ടിങ്ങ് തുടങ്ങിയ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത് ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിൻറെ നിർമ്മാതാക്കളായ ഓഗസ്റ്റ് സിനിമാസ് കഴിഞ്ഞ ദിവസം ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഷൂട്ടിങ്ങിനെത്തിയ വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. കുഞ്ചാക്കുമൊത്തുള്ള എൻറെ പത്താമത്തെ സിനിമയാണിത്. ഇതുവരെ നിങ്ങൾ സ്ക്രീനിൽ കാണാത്ത വിധത്തിലുള്ള ഒരു കുഞ്ചാക്കോ ബോബനെ കാണാമെന്ന ഉറപ്പും നൽകിക്കൊണ്ടാണ് കുഞ്ചാക്കോ ബോബനോടൊപ്പമുള്ളൊരു ചിത്രം സ്റ്റെഫി ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
ദി ഷോ പീപ്പിൾൻറെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിൻറെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്, മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷ്രോഫും സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഗോവയാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിൻറെ മറ്റു പ്രധാന ലൊക്കേഷനുകൾ. തീവണ്ടിയിലൂടെ ശ്രദ്ധേയനായ ടി പി ഫെല്ലിനാണ് ഒറ്റ് സംവിധാനം ചെയ്യുന്നത്. എ.എച്ച് കാശിഫാണ് സംഗീതം.
വിജയ് ആണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കറാണ്. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാമും പി.ആർ.ഒ ആതിര ദിൽജിത്തുമാണ്.
Find out more: