കൊറോണ എന്ന മാരക വിഷം ഇപ്പോൾ കേരളത്തെ കാർന്നു തിന്നു കൊണ്ടൊരിക്കുകയാണ്.  അതിനിടയിൽ ഇറ്റലിയിൽ നിന്നുള്ളവർ പിടി താരത്തെ മാറി നടക്കുന്നതും പോലീസിൽ റിപ്പോർട്ട് ചെയ്യാതെ ഇരികുന്നയ്ഹ്മ് ഏറെ ആശങ്കാജനകമാണ്.

 

 

 

   ഇത്രയും ദിവസം ബന്ധുവീടുകളിലും പൊതുസ്ഥാപനങ്ങളിലും ഇവര്‍ കയറിയിറങ്ങുകയും അനേകം പേരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെ ക്വാറന്‍റൈനിലാകുന്നത് മൂവായിരത്തിലധികം പേരാണ്.

 

 

 

    പത്തനംതിട്ടയിൽ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ അക്ഷീണ പരിശ്രമത്തിലൂടെ രോഗബാധിതര്‍ സന്ദര്‍ശിച്ച ഇവരുടെ ബന്ധുക്കളെയെല്ലാം കണ്ടെത്താൻ ആരോഗ്യവകുപ്പിനായി. ഇവര്‍ പോയ വഴിയ്ക്ക് പുനലൂരിലുള്ള ബന്ധു വീട്ടിലും കയറി. ഇവര്‍ ഇടയ്ക്ക് പള്ളിയിലും പോയിരുന്നു.

 

 

 

   ഇടയ്ക്ക് ചെറിയ പനി വന്നപ്പോള്‍ സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടെങ്കിലും ഇറ്റലിയിൽ നിന്നു വന്നതാണെന്ന വിവരം വെളിപ്പെടുത്തിയില്ല. ഈ ഡോക്ടറടക്കം ഇപ്പോള്‍ ക്വാറന്‍റൈനിലാണെന്നാണ് വിവരം.
മാനത്താവളത്തിൽ കൊറോണ വൈറസ് സ്ക്രീനിങുമായി സഹകരിക്കാതെ നാട്ടിലെത്തിയ പ്രവാസി കുടുംബം നാട്ടിൽ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കാതെ തങ്ങിയത് ഒരാഴ്ചയോളം.
ദോഹ വഴിയുള്ള ഖത്തര്‍ എയര്‍വേയ്സിന്‍റെ കണക്ഷൻ ഫ്ലൈറ്റിനായിരുന്നു മൂന്നു പേരും ഫെബ്രുവരി 29ന് നാട്ടിലെത്തിയത്.

 

 

    ദോഹയിൽ ഒന്നര മണിക്കൂറോളം കാത്തിരുന്ന ശേഷം അടുത്ത വിമാനത്തിൽ കൊച്ചിയിലെത്തിയ ഇവര്‍ കൊറോണ വൈറസ് ഡെസ്കുമായി ബന്ധപ്പെടാതെ ബന്ധുക്കളുടെ കാറിൽ കയറി നാട്ടിലേയ്ക്ക് പോകുകയായിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് വിവരമറിഞ്ഞത്. തുടര്‍ന്ന് ഇറ്റലിയിയിൽ നിന്നെത്തിയ ദമ്പതിമാരോടും മകനോടും സര്‍ക്കാര്‍ ആശുപത്രിയിൽ ക്വാറന്‍റൈനായി വരണമെന്ന് പറഞ്ഞെങ്കിലും ഇവര്‍ വിസമ്മതിക്കുകയായിരുന്നു. എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാര്‍ഡിൽ പ്രവേശിക്കാൻ ഇവര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

    തുടര്‍ന്ന് രണ്ട് ദിവസത്തിനു ശേഷം ഇവര്‍ സന്ദര്‍ശിച്ച ഒരു ബന്ധുവീട്ടിൽ നിന്ന് രണ്ടു പേര്‍ പനിയുമായി ആശുപത്രിയിലെത്തുകയായിരുന്നു. ഇവരുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു. തങ്ങള്‍ വിദേശത്തു പോയിട്ടില്ലെന്നും എന്നാൽ ഇറ്റലിയിൽ നിന്നെത്തിയ ബന്ധുക്കള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ഇവര്‍ ഡോക്ടറോടു വെളിപ്പെടുത്തുകയായിരുന്നുരോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പത്തനംതിട്ട കളക്ടറേറ്റിൽ കൺട്രോള്‍ റൂം തുറന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ 5 കൺട്രോള്‍ റൂമുകളാണ് തുറന്നിട്ടുള്ളത്. ജില്ലയിൽ പൊതുപരിപാടികളെല്ലാം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.

 

 

 

    ജില്ലയിൽ മതപരമായ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, കൊറോണ വൈറസ് ബാധയുള്ള ഇറ്റലിയിൽ നിന്നെത്തിയ കൂടുതൽ പേര്‍ ജില്ലയിലുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
ഇവരോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച 282 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനു പുറമെ ഇവരെ കൂട്ടിക്കൊണ്ടു വരാൻ പോയ ബന്ധുക്കളും ഇവര്‍ സഞ്ചരിച്ച ബന്ധുവീടുകളിൽ ഉള്ളവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതിനു പുറമെ ഇടവകപ്പള്ളിയിലെ വികാരി ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തിലാണ്.

 

 

 

   ഇവരുടെയെല്ലാം രക്തസാമ്പിളുകള്‍ പരിശോധിക്കും.അതേസമയം, വിമാനത്താവളത്തിൽ വെച്ചു തന്നെ കണ്ടെത്താമായിരുന്ന രോഗബാധ ഇവരുടെ അനാസ്ഥ മൂലം മൂവായിരത്തിലധികം പേരിലേയ്ക്ക് പകര്‍ന്നെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഇവരോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച 282 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്

Find out more: