കൊറോണയോടനുബന്ധിച്ചു ഇന്ത്യയിൽ 24 മണിക്കൂറിനിടെ 96,000 ത്തിലധികം കൊവിഡ് കേസുകള്‍. ഒപ്പം  45 ലക്ഷം രോഗബാധിതരും. പുതിയ കണക്കുകള്‍ അനുസരിച്ച് ഒരു ലക്ഷത്തിനടുത്താണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഏറെ രോഗികളുള്ള മഹാരാഷ്ട്രയിൽ നിന്നുമാണ് കൊവിഡിന്റെ 25 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം മരണ നിരക്കിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമായ വസ്ഥുതയാണ്. എന്നാല്‍, വ്യാഴാഴ്ച സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കൊവിഡ് കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്ന കണക്കാണ് മുന്നോട്ട് വയ്ക്കുന്നത്. അതായത് തുടര്‍ച്ചയായി ഇന്ത്യയെ ആശങ്കയിലാക്കി പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്.



ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യ്തുകൊണ്ടിരിക്കുന്നത്. 9,43,480 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 35,42,664 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. കൃത്യമായ കണക്ക് അനുസരിച്ച് 45,62,415 ആയി ഉയർന്നിരിക്കുകയാണ്.



   ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 76,271 ആയി ഉയർന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലായിരുന്നു ഏറ്റവുമധികം മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 448 മരണമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറെ നാളുകളായി ഇന്ത്യയിൽ ആയിരത്തിലധികം കൊവിഡ് മരണങ്ങളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 1,209 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 23,446 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 448 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ, ആകെ രോഗബാധിതര്‍ 9,90,795 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ മരണസംഖ്യ 28,282 ആയി ഉയര്‍ന്നു. 14,253 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ ആകെ രോഗമുക്തി നേടിയവര്‍ 7,00,715 ആയി ഉയര്‍ന്നു. നിലവില്‍ 2,61,432 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.




 ഇതോടെ, ഇന്ത്യയിൽ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 5,40,97,975 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. പരിശോധന കൂടിയപ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായി എന്നത് ആശ്വാസമേകുന്ന വാർത്തയാണ്.കൊവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വ്യാഴാഴ്ച മാത്രം 11.6 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ 11,63,542 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. 

Find out more: