കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്.
ബെംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശം ഉന്നയിച്ച് യെദ്യൂരപ്പ രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2007 നവംബറിൽ ആണ് അദ്ദേഹം ആദ്യമായി കർണാടക മുഖ്യമന്ത്രി ആകുന്നത്.
വിമത എം എല്‍ എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യസര്‍ക്കാര്‍ വീണതിനു പിന്നാലെയാണ് കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.
click and follow Indiaherald WhatsApp channel