മൃദുത്തമാർന്ന ചർമ്മത്തിന് പഞ്ചസാര വിദ്യ! നാം കഴിക്കുന്ന ഒട്ടുമിക്ക മധുരപലഹാരങ്ങൾക്കും രുചിയൂറും മധുരം നൽകാൻ ഉപയോഗിക്കുന്ന ഒരു ചേരുവ ഇതാല്ലാതെ വേറെന്തായിരിക്കും. രാവിലെ കുടിക്കാനുള്ള ചായയിൽ തുടങ്ങി വെകുന്നേരം നാം കഴിക്കുന്നത് പല ചെറു ലഘുഭക്ഷണങ്ങളിൽ പോലുമുണ്ട് പഞ്ചസാര. നിങ്ങളുടെ നാവിൻറെ രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്താൻ മാത്രമല്ല. ചർമത്തിൻ്റെ കാര്യത്തിൽ മറ്റ് പല അത്ഭുതങ്ങൾ സൃഷ്ടിക്കാനും ഈയൊരു ചേരുവയ്ക്ക് കഴിവുണ്ട് എന്നറിയാമോ. ഒരു സ്‌ക്രബ് രൂപത്തിൽ ചർമ്മത്തിൽ പഞ്ചസാര ഉപയോഗിക്കുമ്പോൾ കാരണം ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും ചർമ്മത്തിന് ടോൺ നൽകാനുമൊക്കെ സഹായിക്കുന്നു. ഇത് ചർമ്മകോശങ്ങളിലെ നിർജ്ജീവമായ പുറം പാളികളെ നീക്കം ചെയ്തുകൊണ്ട് ചർമത്തിന് തിളക്കവും മൃദുലതയും നൽകുന്നതിന് സഹായിക്കും.



  നിങ്ങളുടെ ചർമ്മ പരിപാലനത്തിനായി ഈ ഒരു ചേരുവ ഉപയോഗിക്കാൻ ആഗ്രഹമുണ്ടെങ്കിൽ വീട്ടിൽ തന്നെ പഞ്ചസാര ഉപയോഗിച്ച് നിങ്ങൾക്ക് എളുപ്പത്തിൽ നിർമ്മിച്ചെടുക്കാൻ കഴിയുന്ന അഞ്ച് ഫെയ്‌സ് സ്‌ക്രബുകളെ പരിചയപ്പെടാം. രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയോടൊപ്പം ജ്യൂസും നാല് നാരങ്ങയുടെ നീര് ചേർത്ത് കലർത്തുക. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വൃത്താകൃതിയിലുള്ള ചലനങ്ങളിൽ വിരൽത്തുമ്പ് ഉപയോഗിച്ച് ഈ മിശ്രിതം മുഖത്ത് മസാജ് ചെയ്യുക, പഞ്ചസാര തരികൾ മുഖത്തിരുന്ന് അലിഞ്ഞു പോകുന്നതുവരെ ഇത് മുഖത്ത് സൂക്ഷിക്കാം. അതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.ഒലിവ് ഓയിൽ ചർമ്മകോശങ്ങളിലേക്ക് നേരിട്ട് ഇറങ്ങി ചെന്നുകൊണ്ട് ചർമ്മത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും. ചർമ്മം ഇരുണ്ടു പോകുന്നത് കുറയ്ക്കാനും ചർമത്തിലെ ബ്ലാക്ക് ഹെഡുകളും വൈറ്റ് ഹെഡുകളും നീക്കം ചെയ്യാനുമെല്ലാം ഇത് സഹായിക്കുന്നു.



  ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലിനോടൊപ്പം പഞ്ചസാര കൂട്ടിചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച് ഈ പേസ്റ്റ് സൗമ്യമായി പുരട്ടി വെള്ളത്തിൽ കഴുകു അതുപോലെ തന്നെ മുഖത്തെ ടാന്നുകളും പാടുകളും കുറയ്ക്കുന്നതിനും മുഖക്കുരുവിനെ ചെറുക്കുന്നതിനും ഇരുണ്ട വൃത്തങ്ങളെ ലഘൂകരിക്കുന്നതിനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി പഞ്ചസാരയോടും ഒരു ടീസ്പൂൺ തേനിനോടും ഒപ്പം കൂട്ടിചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റ് സൂക്ഷിക്കാം. ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് വേണം മുഖം കഴുകാൻ എന്ന് ഓർമ്മിക്കാം.



   ചർമ്മത്തിൽ നിന്നുള്ള അധിക എണ്ണമയം ആഗിരണം ചെയ്തെടുക്കുകയും ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ നൽകുകയും ചെയ്യുന്നതിനാൽ എണ്ണമയമുള്ള ചർമ്മത്തെയും മുഖക്കുരുവിനെയും നിയന്ത്രിക്കാനുള്ള മികച്ച പരിഹാര മാർഗ്ഗമാണ് ഓട്‌സ്. ഒരു ടേബിൾ സ്പൂൺ ഓട്‌സും ഒരു ടീസ്പൂൺ പഞ്ചസാരയും കുറച്ച് തുള്ളി ഒലിവ് ഓയിലിനോടൊപ്പം അല്ലെങ്കിൽ തേനിനോടൊപ്പം ചേർത്ത് പേസ്റ്റാക്കി മാറ്റുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി പത്ത് മിനിറ്റ് നേരം സ്ക്രബ് ചെയ്ത് നീക്കം ചെയ്യുക. 

మరింత సమాచారం తెలుసుకోండి: