കുറച്ചുനാളായി ദിലീപേട്ടന് വേണ്ടത്ര പരിഗണനയെന്നും കിട്ടുന്നില്ല. പോരാത്തതിന് നല്ല പേരുദോഷവും. മൊത്തത്തിൽ ഒരു മോശം സമയമാണ് ദിലീപേട്ടന്. മലയാള സിനിമ ലോകത്ത് സൂപ്പർ ഹിറ്റുകളും മെഗാഹിറ്റുകളുമൊക്കെ സംഭാവന ചെയ്ത താരത്തിന് വിജയം ഇപ്പോൾ ശരാശരിയിലും താഴെയേ സ്വന്തമാക്കകുയാണ് സാധിക്കുന്നുള്ളൂ.
അപ്പോഴാണ്ദിലീപേട്ടന് പുതിയ ഐഡിയ വന്നത്. സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ പരിഷ്‌കരണങ്ങള്‍ വരുത്തുന്നത് നല്ലതാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അത് കണക്കാക്കി നിരവധി നടീ നടൻമാർ ഉയർച്ചയും ഭാഗ്യവുമെല്ലാം പ്രതീക്ഷിച്ച് പേര് മാറ്റുന്നുണ്ടായിരുന്നു.
ഇടക്കാലത്ത് പേര് മാറ്റുന്നത് ട്രെൻഡ് ആവുകയും ചെയ്തിരുന്നു. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങളും തങ്ങളുടെ പേരുകളിൽ മാറ്റംവരുത്തിയിട്ടുണ്ട്. ചിലർ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കിൽ മറ്റുചിലർ പേരുവരെയാണ് മാറ്റുന്നത്. സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തന്റെ പേരിനൊപ്പം ഒരു y കൂടി ചേർത്താണ് ജോഷി പെരുമാറ്റിയത്.
അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരിൽ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ഇക്കൂട്ടത്തില്‍ പുതിയ അംഗമാകുകയാണ് ദിലീപ്. എന്നാൽ പിന്നെ ഒന്ന് പേര് മാറ്റിയിയേക്കാം എന്ന് ദിലീപേട്ടനും കരുതി. ആ ദോഷങ്ങളെല്ലാം അങ്ങ് ഒഴിഞ്ഞുപോകുമല്ലോ. അങ്ങനെ പേര് മാറ്റിയവരുടെ പട്ടികയിൽ ദിലീപേട്ടനും കയറിക്കൂടി. നാദിർഷയുടെ സംവിധാനത്തിൽ ദിലീപ് നായക വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ.
ഈ ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിൽ ദിലീപേട്ടന്റെ പേര് മാറിയതായി കാണാം. പോസ്റ്ററിലെ പെരുമാറ്റം ഇങ്ങനെയാണ്. ദിലീപ് അതായത് ഡി ഐ എൽ ഇ ഇ പി എന്നതിന് പകരം ഡി ഐ എൽ ഐ ഇ ഇ പി എന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്. സിനിമയ്ക്കു വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്നത് വ്യക്തമല്ല.
എന്തായാലും ഇനിയുള്ള തന്റെ അടുത്ത സിനിമകളിൽ പുതിയ പേരുമായി തുടരാനാണ് താരത്തിന്റെ തീരുമാനം. പക്ഷെ പേരിൽ മാറ്റം വരുത്താനുള്ള കാരണം താരമോ താറാവ് മായി ബന്ധപെട്ടവരോ വെളിപ്പെടുത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സമ്പത്തിൽ ജയിൽ വാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ദിലീപിന്റെ രാമലീല എന്ന ഒറ്റച്ചിത്രം മാത്രമാണ് തിയറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്.
എന്നാൽ ഇപ്പോൾ ഒന്ന് പോലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്.
ക്രിസ്മസ് ചിത്രമായി എത്തിയ മൈ സാന്റ തുടക്കത്തിൽ മികച്ച പ്രകടനമായിരുന്നെങ്കിലും വേണ്ടാത്ത ശ്രദ്ധ നേടിയില്ല. എന്നാൽ ഈ വർഷം ഇറങ്ങിയ മറ്റ് ദിലീപ് ചിത്രങ്ങളായ കോടതി സമക്ഷം ബാലൻ വക്കീൽ, ജാക്ക് & ഡാനിയൽ എന്നീ ചിത്രങ്ങൾ ആരാധകരെ പ്രീതിപ്പെടുത്തിയില്ല. പേരുകൂടി മാറ്റിയ സാഹചര്യമായതിനാൽ നാദിർഷ ചിത്രത്തിൽ താരത്തിന് വാൻ പ്രതീക്ഷയാണുള്ളത്.
ദിലീപ് 60 വയസുകാരനായിട്ടാണ് കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ എത്തുന്നത്. അതേ സമയം നടിയെ ആക്രമിച്ച സംഭവത്തിൽ നിന്ന് തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിന്റെ വിധിയും ഈ ആഴ്ച തന്നെ ഉണ്ടാകും. തന്റെ മേൽ ആരോപിക്കപ്പെട്ട കേസാണെന്നും നടിയെ ആക്രമിച്ച സംഭവവുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും കാണിച്ചാണ് ദിലീപ് വിടുതൽ ഹർജ്ജി സമർപ്പിച്ചത്.
എന്നാൽ പ്രോസിക്യൂഷൻ ദിലീപിനെതിരെ ശക്തമായി വാദിച്ചിരിക്കുകയാണ്. സംഭവത്തിഒൽ ദിലീപിനെതിരായി കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്തായാലും കേസിൽ 6 മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
click and follow Indiaherald WhatsApp channel