കാനം രാജേന്ദ്രൻ്റെ സംസ്കാരം ഞായറാഴ്ച; ഹെലികോപ്ടറിൽ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിക്കും! ശനിയാഴ്ച രാവിലെ ഭൗതികദേഹം കൊച്ചിയിൽനിന്ന് ഹെലികോപ്ടർ മാർഗം തിരുവനന്തപുരത്ത് എത്തിക്കുമെന്ന് സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി പ്രകാശ് ബാബു അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതികദേഹം തിരുവനന്തപുരത്തെ കാനത്തിൻ്റെ വസതിയിലേക്കും തുടർന്ന് പാർട്ടി ഓഫീസിലേക്കും എത്തിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ (73) സംസ്കാരം ഞായറാഴ്ച രാവിലെ നടക്കും. 1950 നവംബറിൽ കോട്ടയം ജില്ലയിലെ കാനത്താണ് ജനനം. എഐവൈഎഫിലൂടെയാണ് രാഷ്ട്രീയപ്രവേശം. വാഴൂർ നിയോജക മണ്ഡലത്തിൽനിന്ന് രണ്ടുതവണ നിയമസഭയിലെത്തിയിട്ടുണ്ട്. തുടർച്ചയായ മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി.
2012 മുതൽ സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗമായിരുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ്, സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി, മാക്റ്റ സംസ്ഥാന പ്രസിഡൻ്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹരോഗത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് 73കാരനായ കാനം രാജേന്ദ്രൻ്റെ അന്ത്യം. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്ന് മൂന്നു മാസമായി അവധിയിലായിരുന്നു. ചികിത്സയിലിരിക്കെ ഇടതു കാൽപ്പാദം മുറിച്ചുമാറ്റേണ്ടിവന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനത്ത് പൊതുദർശനം നടക്കും. തുടർന്ന്, ഭൗതികദേഹം റോഡ് മാർഗം ജന്മനാടായ കോട്ടയം ജില്ലയിലെ വാഴൂരിലേക്ക് എത്തിക്കും.
ഞായറാഴ്ച രാവിലെ 10നും 11നും ഇടയിൽ സംസ്കാരം നടക്കും. ദേശീയ നേതാക്കൾ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമെന്നും പ്രകാശ് ബാബു അറിയിച്ചു. ശനിയാഴ്ച രാവിലെ ഭൗതികദേഹം കൊച്ചിയിൽനിന്ന് ഹെലികോപ്ടർ മാർഗം തിരുവനന്തപുരത്ത് എത്തിക്കുമെന്ന് സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി പ്രകാശ് ബാബു അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതികദേഹം തിരുവനന്തപുരത്തെ കാനത്തിൻ്റെ വസതിയിലേക്കും തുടർന്ന് പാർട്ടി ഓഫീസിലേക്കും എത്തിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.
2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്ന് മൂന്നു മാസമായി അവധിയിലായിരുന്നു. ചികിത്സയിലിരിക്കെ ഇടതു കാൽപ്പാദം മുറിച്ചുമാറ്റേണ്ടിവന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനത്ത് പൊതുദർശനം നടക്കും. തുടർന്ന്, ഭൗതികദേഹം റോഡ് മാർഗം ജന്മനാടായ കോട്ടയം ജില്ലയിലെ വാഴൂരിലേക്ക് എത്തിക്കും. ഞായറാഴ്ച രാവിലെ 10നും 11നും ഇടയിൽ സംസ്കാരം നടക്കും. ദേശീയ നേതാക്കൾ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമെന്നും പ്രകാശ് ബാബു അറിയിച്ചു.
Find out more: