രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിച്ചു! രാജ്യത്തെ ഡിജിറ്റൽ പേമെന്റ് സംവിധാനം ഊർജ്ജസ്വലമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ 'ഇ-റുപ്പി' പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടക്കത്തിൽ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാകും ഇ-റുപ്പിയുടെ പ്രയോജനം ലഭിക്കുക. അതായത്, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും നൂറു പേർക്ക് വാക്സിൻ സൗജന്യമായി ലഭ്യമാക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് ഇ-റുപ്പി ഉപയോഗിക്കാൻ സാധിക്കും. നൂറ് പേർക്കും ഇ-വൗച്ചർ നൽകിയാൽ അവർക്ക് ലഭിച്ചിരിക്കുന്ന വൗച്ചർ വാക്സിനേഷനുവേണ്ടി മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ക്യൂആർ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ വൗച്ചർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കറൻസി രഹിത, കടലാസ് രഹിത സംവിധാനമാണിത്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാകും വൗച്ചർ എത്തുക. നാഷ്ണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്.ചികിത്സാ സഹായം, സൗജന്യ ഭക്ഷ്യ വിതരണം തുടങ്ങിയവയ്ക്കെല്ലാം ഭാവിയിൽ ഇ-റുപ്പി ഉപയോഗിക്കാനാകും. ഇ-റുപ്പി ഡിജിറ്റൽ ഇന്ത്യക്ക് പുതിയ മുഖം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷൻ എന്നിവ കൂടാതെ വൗച്ചർ റിഡീം ചെയ്യാനാകും. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി കേന്ദ്ര സർക്കാർ എത്തുന്നത്.
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചർ അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഡിജിറ്റൽ പേയ്‍മെന്റിന്റെ കറൻസി രഹിതവും സമ്പർക്കരഹിതവുമായ മാർഗമാണ് ഇ-റുപ്പി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാണ് ഈ വൗച്ചർ എത്തുക.
ഇ- റുപ്പി പേയ്‍മെന്റ് സേവനത്തിന്റെ സഹായത്തോടെ, കാർഡ്, ഡിജിറ്റൽ പേയ്‍മെന്റ് അപ്ലിക്കേഷൻ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്സിസ്സ് തുടങ്ങിയവയുടെ സഹായം ഇല്ലെതെ തന്നെ ഉപഭോക്താവിന് വൗച്ചർ റിഡീം ചെയ്യാൻ കഴിയും. നാഷ്ണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്.ചികിത്സാ സഹായം, സൗജന്യ ഭക്ഷ്യ വിതരണം തുടങ്ങിയവയ്ക്കെല്ലാം ഭാവിയിൽ ഇ-റുപ്പി ഉപയോഗിക്കാനാകും. ഇ-റുപ്പി ഡിജിറ്റൽ ഇന്ത്യക്ക് പുതിയ മുഖം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷൻ എന്നിവ കൂടാതെ വൗച്ചർ റിഡീം ചെയ്യാനാകും. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി കേന്ദ്ര സർക്കാർ എത്തുന്നത്.
Find out more: