യുഎഇ പ്രസിഡൻ്റിൻ്റെ വിയോഗത്തിൽ അനുശോദനം അറിയിച്ച് നരേന്ദ്ര മോദിയും, മുഖ്യ മന്ത്രിയും! ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായത് അദ്ദേഹത്തിൻ്റെ ഭരണകാലത്താണ്. യുഎഇ പ്രസിഡൻ്റിൻ്റെ വിയോഗത്തിൽ അതിയായ ദുഃമുണ്ട്. അദ്ദേഹത്തിൻ്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മികച്ച രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണവുമുള്ള നേതാവായിരുന്നു യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡൻ്റിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
യു.എ.ഇയുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നുവെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷമാണ് യുഎഇ പ്രസിഡൻ്റിൻ്റെ മരണം സ്ഥിരീകരിച്ചത്. 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പ്രഥമ യുഎഇ പ്രസിഡൻറും രാഷ്ട്ര പിതാവും ആയിരുന്നു ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിൻറെ ചെയർമാനുമായിരുന്നു ഇദ്ദേഹം.
നേതാവിന്റെ മരണത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയിൽ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് ബിൻ സായിദ് വഹിച്ചിരുന്നത്. യുഎയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിൻറെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ ആദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് ബിൻ സായിദ് വഹിച്ചിരുന്നത്. യു.എ.ഇ.ലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിൻറെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ ആദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. ഭരണത്തിൽ വനിതകൾക്കും തുല്യ പരിഗണന നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യു.എ.ഇയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ മന്ത്രിയെയും വനിതാ ജഡ്ജിയെയും നിയമിക്കുകയും സർക്കാരിലെ ഉന്നത പദവികളിൽ സ്ത്രീകൾക്കു 30% പ്രതിനിധ്യം നൽകിയതും ഖലീഫ പുലർത്തിയിരുന്ന പുരോഗമന കാഴ്ചപ്പാടുകളുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്.
Find out more: