ആമിർ - കിരൺ വിവാഹമോചനത്തിന് ശേഷം സന ഫാത്തിമ ഷെയ്ഖ് ട്രെൻഡിംഗാവാൻ കാരണമെന്തായിരിക്കും! അടുത്തിടെ തങ്ങളുടെ പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിച്ച ഇരുവരും വിവാഹമോചിതരാകുന്നുവെന്ന് സംയുക്തമായാണ് ഇന്ന് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിക്കൊണ്ട് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇവരുടെ വിവാഹ മോചനത്തിന് പിന്നാലെ ദംഗൽ സിനിമയിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് നടി സന ഫാത്തിമ ഷെയ്ഖിൻറെ പേര് സോഷ്യൽമീഡിയയിൽ ട്രെൻഡിംഗിൽ എത്തിയിരിക്കുകയാണ്. 



   ബോളിവുഡിലെ ശ്രദ്ധേയ താരം ആമിർ ഖാനും ഭാര്യ കിരൺ റാവുവും തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത് ഇന്ന് രാവിലെയാണ്.തങ്ങൾ തുടർന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും ബിസിനസ് പങ്കാളികളായിരിക്കുമെന്നും മകൻ ആസാദിൻറെ കാര്യങ്ങൾ നോക്കുമെന്നും ഇരുവരും അറിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഇവരുടെ വിവാഹമോചനത്തിന് പിന്നാലെ ആമിറും നടി സന ഫാത്തിമ ഷെയ്ഖുമായുള്ള പ്രണയമാണ് വിവാഹമോചനത്തിലേക്ക് വഴിവെച്ചതെന്നുൾപ്പെടെയുള്ള ചർച്ചകൾ സോഷ്യൽമീഡിയിയൽ ആരാധകർക്കിടയിൽ നടക്കുന്നുണ്ട്.



  ജീവിതത്തിൽ പുതിയ വഴികളിലേക്ക് പോകാനുള്ള സമയമായെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ടെങ്കിലും എന്താണ് പിരിയുന്നതെന്ന് വ്യക്തമായി ഇരുവരും വ്യക്തമാക്കിയിട്ടില്ല.ആമിറിൻറേയും സനയുടേയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് ട്വിറ്ററിലുൾപ്പെടെ ആശംസകൾ ഉൾപ്പെടെ പങ്കുവയ്ക്കുന്നുമുണ്ട്. മുമ്പ് ഇരുവരും തമ്മിലുള്ള പ്രണയവാർ‍ത്തകൾ പ്രചരിച്ച സമയത്ത് സന ഇത്തരം ഗോസിപ്പുകളെ തള്ളിയിരുന്നു. ആമിറിന് തൻറെ ജീവിതത്തിലുള്ളത് വലിയ സ്ഥാനമാണെന്നും താരം പ്രതികരിച്ചിരുന്നു. 



  ഇപ്പോഴിതാ ആമിറിൻറെ വിവാഹമോചനത്തോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. 1997 മുതൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള സന ഫാത്തിമ ആമിർ ഖാൻ നായകനായ ദംഗലിലൂടെ 2016ലാണ് നായിക വേഷത്തിൽ അഭിനയിച്ച് തുടങ്ങിയത്. ശേഷം തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ, ലുഡോ തുടങ്ങിയ സിനിമകളിലും സന ശ്രദ്ധേയ വേഷത്തിൽ അഭിനയിക്കുകയുമുണ്ടായി.


ബോളിവുഡിലെ ശ്രദ്ധേയ താരം ആമിർ ഖാനും ഭാര്യ കിരൺ റാവുവും തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത് ഇന്ന് രാവിലെയാണ്.തങ്ങൾ തുടർന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും ബിസിനസ് പങ്കാളികളായിരിക്കുമെന്നും മകൻ ആസാദിൻറെ കാര്യങ്ങൾ നോക്കുമെന്നും ഇരുവരും അറിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഇവരുടെ വിവാഹമോചനത്തിന് പിന്നാലെ ആമിറും നടി സന ഫാത്തിമ ഷെയ്ഖുമായുള്ള പ്രണയമാണ് വിവാഹമോചനത്തിലേക്ക് വഴിവെച്ചതെന്നുൾപ്പെടെയുള്ള ചർച്ചകൾ സോഷ്യൽമീഡിയിയൽ ആരാധകർക്കിടയിൽ നടക്കുന്നുണ്ട്.ജീവിതത്തിൽ പുതിയ വഴികളിലേക്ക് പോകാനുള്ള സമയമായെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ടെങ്കിലും എന്താണ് പിരിയുന്നതെന്ന് വ്യക്തമായി ഇരുവരും വ്യക്തമാക്കിയിട്ടില്ല.ആമിറിൻറേയും സനയുടേയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് ട്വിറ്ററിലുൾപ്പെടെ ആശംസകൾ ഉൾപ്പെടെ പങ്കുവയ്ക്കുന്നുമുണ്ട്.

Find out more: