രാഹുൽ ഗാന്ധിയെ വിമർശിച്ച പി ജെ കുര്യനെതിരെ നടപടി വേണമെന്ന് ആവശ്യം! കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് ആവശ്യം ഉയർന്നത്. ടി എൻ പ്രതാപൻ എംപിയാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനെതിരെ നടപടി വേണമെന്ന് ആവശ്യം. പി ജെ കുര്യനെതിരെ നടപടിക്ക് ഹൈക്കമാന്റിനോട് ശുപാർശ ചെയ്യണമെന്ന് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. എന്നാൽ പി ജെ കുര്യൻ, കെ വി തോമസ് എന്നിവരുടെ കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനം എടുക്കട്ടെ എന്നാണ് കെപിസിസിയുടെ നിലപാട്. ഇരുവരുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ യോഗം ചർച്ച ചെയ്തില്ല. അതേസമയം മെമ്പർഷിപ്പ് കാമ്പെയിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
കാമ്പെയിൻ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നാണ് വിലയിരുത്തൽ. കേന്ദ്ര നേതൃത്വം നൽകിയ സമയ പരിധി പാലിക്കാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം. മാർച്ച് ഒന്നു മുതൽ കാമ്പെയിൻ ആരംഭിക്കാനായിരുന്നു നിർദ്ദേശം. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കുമെന്ന് പി ജെ കുര്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നെങ്കിലും അദ്ദേഹം യോഗത്തിന് എത്തിയില്ല. രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചതിനാൽ യോഗത്തിൽ നിന്നും മനപ്പൂർവ്വം വിട്ടുനിന്നതാണെന്നാണ് വിവരം. നാഥനില്ലാ കളരിയായി മാറിയതാണ് കോൺഗ്രസിന്റെ അധഃപതനത്തിനു കാരണം. മുങ്ങാൻ തുടങ്ങിയ കപ്പലുപേക്ഷിച്ചുപോയ കപ്പിത്താനെപ്പോലെയാണ് രാഹുലെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിന് സ്ഥിരതയില്ലെന്നും മുതിർന്ന നേതാക്കളുമായി യാതൊരു കൂടിയാലോചനകളുമില്ലെന്നും പി ജെ കുര്യൻ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടിയ വ്യക്തിയാണെന്ന് പി ജെ കുര്യൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാർട്ടി അധ്യക്ഷനല്ലാത്ത ഒരാൾ നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് ശരിയല്ല. രാഹുൽ ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണെന്നും കുര്യൻ കുറ്റപ്പെടുത്തി. രാഹുൽ അല്ലാതെ മറ്റൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് പി.ജെ കുര്യനെതിരേ നടപടി വേണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ആവശ്യം. തൃശ്ശൂർ എം.പി ടി.എൻ പ്രതാപനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മെമ്പർഷിപ്പ് ക്യാമ്പയിൻ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും കേന്ദ്ര നേതൃത്വം നിർദേശിച്ച സമയക്രമം പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും യോഗത്തിൽ വിമർശനമുണ്ടായി.
പുഃനസംഘടനാ വിഷയം ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെങ്കിലും അതിലപ്പുറമുള്ള കാര്യങ്ങളിലേക്ക് യോഗം കടക്കുകയായിരുന്നു. മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് ചർച്ചയായത്. ക്യാമ്പയിൻ വേണ്ടത്ര ഗൗരവത്തിൽ കണ്ടില്ലെന്നാണ് വിലയിരുത്തൽ. കേന്ദ്ര നേതൃത്വം ഒരു സമയപരിധി നൽകിയിരുന്നു. ഇത് പാലിക്കാൻ കഴിഞ്ഞില്ല. മാർച്ച് ഒന്ന് മുതൽ ക്യാമ്പയിൻ ആരംഭിക്കാൻ ആയിരുന്നു നിർദേശം. എന്നാൽ ഡിജിറ്റൽ ക്യാമ്പയിന്റെ പരിശിലനവും മറ്റ് കാര്യങ്ങളുമൊക്കെയായി വൈകിയെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.
Find out more: