നൂറ് ശതമാനം എന്റർടൈൻമെന്റ് നൽകാനൊരുങ്ങി കുഞ്ഞെൽദോ ടീസർ! നീണ്ട ഒരിടവേളയ്ക്ക് ശേഷം നിങ്ങളെ ആ സുവർണ കാലത്തേക്ക് കൊണ്ടു പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഒരു മിനിട്ട് 4 സെക്കന്റ ദൈർഘ്യമുള്ള ടീസർ പുറത്ത് വിട്ടിരിയ്ക്കുന്നത്. ആസിഫ് അലി അടക്കം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ടീസറിൽ എത്തുന്നുണ്ട് എങ്കിലും ഡയലോഗ് ഒന്നും പുറത്ത് വിട്ട ടീസറിൽ ഇല്ല. ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെൽദോ ' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.



  കൽക്കി' ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയനാണ് ആസിഫ് അലിയുടെ നായികയായി എത്തുന്നത്. 'കുഞ്ഞെൽദോ'യെ ഡിസംബർ 24-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു. സൗഹൃദവും തമാശയും പ്രണയവും ഉള്ള, നൂറ് ശതമാനം എന്റർടൈൻമെന്റ് ആണ് ചിത്രമെന്നും ടീസറിൽ പറയുന്നു.  സ്വരുപ് ഫിലിപ്പ് ആണ് കുഞ്ഞെൽദോ എന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 




  സന്തോഷ് വർമ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്‌മാൻ സംഗീതം പകരുന്നു. സുധീഷ്, സിദ്ധിഖ്, അർജ്ജുൻ ഗോപാൽ, നിസ്താർ സേട്ട്, രാജേഷ് ശർമ്മ, കോട്ടയം പ്രദീപ്, മിഥുൻ എം ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ക്രീയേറ്റീവ് ഡയറക്ടർ- വിനീത് ശ്രീനിവാസൻ, ലൈൻ പ്രൊഡ്യൂസർ- വിനീത് ജെ പൂല്ലുടൻ, എൽദോ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കല- നിമേഷ് എം താനൂർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- ദിവ്യ സ്വരൂപ്, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, എഡിറ്റർ- രഞ്ജൻ എബ്രാഹം, പരസ്യക്കല- അരൂഷ് ഡൂടിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ,




 അസ്സോസിയേറ്റ് ഡയറക്ടർ- ശ്രീജിത്ത് നന്ദൻ, അതുൽ എസ് ദേവ്, ജിതിൻ നമ്പ്യാർ, അസിസ്റ്റന്റ് ഡയറക്ടർ- അനുരൂപ്, ശ്രീലാൽ, നിധീഷ് വിജയൻ, സൗണ്ട് ഡിസൈനർ- നിഖിൽ വർമ്മ, ഫിനാൻസ് കൺട്രോളർ- വിജീഷ് രവി, ഫിനാൻസ് മാനേജർ- ഡിറ്റോ ഷാജി, പ്രൊഡക്ഷൻ മാനേജർ- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, സജീവ് ചന്തിരൂർ, വാർത്ത പ്രചരണം- എ എസ് ദിനേശ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Find out more: