സംസ്ഥാനത്ത് കനത്ത കാലവർഷക്കെടുതി. ഡാമുകള്‍ തുറന്നുവിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തീരപ്രദേശത്തുളളവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം വയനാട്ടിലെത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചു. കല്‍പ്പറ്റയില്‍ ദേശീയ പാതയില്‍ വെള്ളം കയറി. കബനീ നദി കരകവിഞ്ഞൊഴുകിയതിനാല്‍ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടര്‍ തുറന്നു. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന മുന്നറിയിപ്പുണ്ട്. 73 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതുവരെ തുറന്നിട്ടുണ്ട്. ഇതുവരെ 4976 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്തമഴ തുടരുന്നതിനാല്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
click and follow Indiaherald WhatsApp channel