ഇനിയും നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി! തുടരന്വേഷണം പൂ‍ർത്തിയാക്കി മാർച്ച് ഒന്നിന് അന്തിമ റിപ്പോർട്ട്‌ നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രത്യേകതയുള്ളതെന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചിരിക്കുകയാണ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ആവർ‍ത്തിച്ച് ഹൈക്കോടതി.ഇപ്പോൾ തന്നെ രണ്ട് മാസം തൂടരന്വേഷണത്തിന് പൂർത്തിയായതായും കോടതി നിരീക്ഷിച്ചു. 





   തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി എത്ര സമയം കൂടി വേണം എന്ന് കോടതി ചോദിച്ചു. സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയുണ്ടായി. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ഇതുവരെ നാല് തവണ സമയം നീട്ടി നൽകി എന്നും കോടതി ചൂണ്ടിക്കാട്ടി. തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി കോടതിയെ അറിയിക്കുകയുണ്ടായി. 20 സാക്ഷികളുടെ മൊഴിയെടുത്തതായും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടരന്വേഷണം ഇനിയും നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്നുള്ള കോടതിയുടെ പരാമർശനത്തിന് മറുപടി നൽകുകയായിരുന്നു പ്രോസിക്യൂഷൻ.





  തുടരന്വേഷണം ചോദ്യംചെയ്‌തു ദിലീപ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ഡോക്ടർ കൗസർ എടപാഗത്തു ഇന്ന് പരിഗണിച്ചത്. ഇന്നലെ തുടരന്വേഷണം റദ്ധാക്കണമെന്ന ദിലീപിൻറെ ഹർജിയിൽ കക്ഷിചേരാനുള്ള ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. അടുത്തിടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനേയും കൂട്ടുപ്രതികളേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കോടതി ഇവർക്ക് മുൻകൂർ ജാമ്യം നൽകുകയുമുണ്ടായി. തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി എത്ര സമയം കൂടി വേണം എന്ന് കോടതി ചോദിച്ചു. സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയുണ്ടായി. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ഇതുവരെ നാല് തവണ സമയം നീട്ടി നൽകി എന്നും കോടതി ചൂണ്ടിക്കാട്ടി. 





 ഇപ്പോൾ സാക്ഷിയായി വന്നിരിക്കുന്ന ബാലചന്ദ്ര കുമാർ ഈ നാലു വർഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിൻറെ മൊഴിയിൽ നിന്ന് 81 പോയിൻറുകൾ കിട്ടിയെന്നും ഇത് സംബന്ധിച്ച തെളിവും ലഭിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. 20 സാക്ഷികളുടെ മൊഴിയെടുത്തതായും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടരന്വേഷണം ഇനിയും നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്നുള്ള കോടതിയുടെ പരാമർശനത്തിന് മറുപടി നൽകുകയായിരുന്നു പ്രോസിക്യൂഷൻ.

Find out more: