ലിയോയ്ക്ക് ശേഷം വിജയിയുടെ അടുത്ത സിനിമ ആരുടെ കൂടെ? ലിയോയ്ക്കായി കാത്തിരിക്കുമ്പോൾ തന്നെ ആരാധകർ ഉറ്റു നോക്കുന്നത് അടുത്തതായി വിജയ് സിനിമ ചെയ്യുന്നത് ആർക്കൊപ്പം എന്നതാണ്. വലിയ താരനിരയിൽ വമ്പൻ കാൻവാസിലൊരുക്കുന്ന ലിയോ ദളപതി വിജയുടെ കരിയറിലും നിർണായക സ്വാധീനമായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ പ്രതിഭകളാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങൾക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമെന്നതാണ് ലിയോയ്ക്ക് ഇത്രത്തോളം പ്രേക്ഷക പ്രതീക്ഷ സൃഷ്ടിച്ചിരിക്കുന്നതും. തമിഴ് സിനിമ ഇതുവരെ കാണാത്ത ബിസനസാണ് ചിത്രം ലക്ഷ്യമിടുന്നത്. വിജയുടെ കരിയറിൽ ഇത്രത്തോളം ഹൈപ് സൃഷ്ടിച്ച മറ്റൊരു സിനിമയില്ലെന്നു പറയാം.



 
  ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ലിയോ ഒക്ടോബറിൽ തിയറ്ററിലെത്തും.അഞ്ച് സിനിമകൾ മാത്രമാണ് വെട്രിമാരൻ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്. അത് ഓരോന്നും സാമ്പത്തിക വിജയം നേടുന്നതിനൊപ്പം ദേശിയ സംസ്ഥാന പുരസ്കാരങ്ങളും മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. പൊള്ളാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ, വിടുതലൈ പാർട് വൺ എന്നീ ചിത്രങ്ങളാണ് വെട്രിമാരൻ സംവിധാനം ചെയ്തിട്ടുള്ളത്. വിടുതലൈ പാർട് രണ്ടും സൂര്യയെ നായകനാക്കി കാളപ്പോരിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന വാടിവാസൽ എന്നീ ചിത്രങ്ങളാണ് ഇനി വെട്രിമാരൻ്റെതായി എത്തുന്നത്. ഇതിനു പിന്നാലെയാണ് വിജയ്ക്കൊപ്പമുള്ള സിനിമ വെട്രിമാരൻ പ്ലാൻ ചെയ്യുന്നത്. വെട്രിമാരൻ നേരത്തെ തന്നെ വിജയോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം വെട്രിമാരനുമൊപ്പമുള്ള വിജയുടെ സിനിമ പിന്നാലെയുണ്ടാകുമെന്നാണ്. തമിഴിലെ പുതിയ തലമുറയിലെ സംവിധായകരിൽ പ്രതിഭകൊണ്ടു വിസ്മയിപ്പിക്കുന്ന സംവിധായകനാണ് വെട്രിമാരൻ.




  സമീപകാലത്ത് തിയറ്ററിലെത്തിയ വിടുതലൈ പാർട് -1 താരനിരയ്ക്ക് അപ്പുറം സിനിമയെന്ന കലാരൂപത്തിൽ വിസ്മയിപ്പിക്കുന്നതായിരുന്നു. ഒരുപിടി മികച്ച സിനിമകളിലൂടെ തമിഴ് സിനിമയിൽ പ്രത്യക ഇടം നേടിയെടുത്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. പിസ, ജിഗർതാണ്ട, പേട്ട, മഹാൻ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതനായ കാർത്തിക് സുബ്ബരാജ് മാസങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിനിടെ താൻ വിജയോട് കഥ പറഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിജയുടെ പ്രതീക്ഷകൾക്കൊപ്പം കഥയെ എത്തിക്കുന്നതിൽ കാർത്തിക്കിന് കഴിഞ്ഞില്ല. അടുത്ത മീറ്റിംഗോടെ വിജയെ തൃപ്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കഥ വികസിപ്പിക്കുകയാണ് ഈ സംവിധായകനിപ്പോൾ. കാർത്തിക് സുബ്ബരാജ് ഇപ്പോൾ ജിഗർതാണ്ട -2 എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ്. പുതിയ കാലത്തെ പ്രണയിതാക്കളുടെ ജീവിതം രസകരമായി പറഞ്ഞ ചിത്രത്തിൽ നായകനായതും സംവിധാനം ചെയ്തതും പ്രദീപ് രംഗനാഥനായിരുന്നു. 





  ജയം രവിയെ നായകനാക്കി 2019 ൽ റിലീസായ കോമാളിയിലൂടെയാണ് പ്രദീപ് രംഗനാഥൻ സംവിധായകനാകുന്നത്. 1996-ൽ വിജയ് അഭിനയിച്ച സിനിമയുടെ പേരായിരുന്നു പ്രദീപ് രംഗനാഥനും തൻ്റെ രണ്ടാമത്തെ സിനിമയ്ക്ക് നൽകിയത്. നാളുകൾക്ക് മുമ്പ് പ്രദീപ് രംഗനാഥൻ വിജയോട് ഒരു കഥ പറഞ്ഞു. വിജയ്ക്ക് കഥ ഇഷ്ടപ്പെട്ടെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഇതു സംബന്ധിച്ച് സംവിധായകനോ നായകനോ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. 2022 കോളിവുഡിൽ നിന്നും അപ്രതീക്ഷിതമായെത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു ലൌവ് ടുഡെ.



  സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ നയൻതാര കേന്ദ്രകഥാപാത്രമായ മൂക്കൂത്തി അമ്മൻ, വീട്ടിലെ വിശേഷം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ബാലാജി. മാസങ്ങൾക്കുള്ളിൽ ആർജെ ബാലാജി വിജയോട് ഒരു കഥ പറഞ്ഞിരുന്നു. ഒരു മാസ് മസാല എൻ്റർടെയ്‌നറായിട്ടാണ് ബാലാജി അവതരിപ്പിച്ചത്. എന്നാൽ ശക്തമായ കഥയും കഥാപാത്രത്തിനും വിജയ് പ്രാധാന്യം കൊടുക്കുന്നതിനാൽ ആ പ്രോജക്ട് മുന്നോട്ട് പോയില്ല. നടനായി ഇപ്പോഴും സജീവമാണ് ബാലാജി.കോമഡി റോളുകളിലൂടെ പ്രേക്ഷകരുടെ പരിചിതനാണ് ആർജെ ബാലാജി. പിന്നീട് തിരക്കഥ രചനയിലേക്കും സംവിധാനത്തിലേക്കു കടന്നിരുന്നു.

Find out more: