മലയാളത്തിലെ പുതിയൊരു ട്രീറ്റ്‍മെൻറ് സ്റ്റൈൽ 'ടുമെൻ'! നടൻ ഇർഷാദ് അലി, സംവിധായകൻ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്ത 'ടു മെൻ' ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രവാസികളായ ചിലരുടെ ജീവിതത്തെ ആസ്പദമാക്കി നീങ്ങുന്ന ചിത്രം മലയാളത്തിൽ അത്ര പരിചിതമല്ലാത്തൊരു ട്രീറ്റ്‍മെൻറ് സ്റ്റൈൽ അവതരിപ്പിച്ചിരിക്കുന്നതാണ് ഏറെ ശ്രദ്ധേയമായത്. കഥാപാത്രങ്ങൾ തമ്മിലുള്ള വൺ ടു വൺ സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്നതാണ് രണ്ടാം പകുതി. വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസസെയുടെ ടാക്സി ഡ്രൈവറൊക്കെ പോലെയുള്ള രീതിയിലുള്ള അവതരണമാണ് ഇവിടെ കാണാൻ കഴിഞ്ഞത്. സിനിമയുടെ ആദ്യ പകുതി ഇഴഞ്ഞു നീങ്ങുന്നതായാണ് അനുഭവപ്പെട്ടത്.
എന്നാൽ രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ മറ്റൊരു തലത്തിലാണ് സിനിമ നീങ്ങിയത്.ഇർഷാദും നിഷാദും തങ്ങൾക്ക് ലഭിച്ച വേഷങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ ഭൂരീഭാഗവും യുഎഇയിൽ തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങൾ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേൾവിയിൽ തന്നെ അമ്പരപ്പിക്കുന്ന ഒരു യഥാർത്ഥ അനുഭവമാണ് സിനിമയ്ക്ക് വിഷയമാക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായമാണ് ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ഏറെ മികച്ചതെന്ന് പറയാനികില്ലെങ്കിലും തരക്കേടില്ലാത്ത അനുഭവമായാണ് തിരക്കഥ അനുഭവപ്പെട്ടത്. കെ സതീഷിൻറെ കഥയും സംവിധാന മികവും ആവറേജ് അനുഭവമായിരുന്നു.
പ്രവാസികളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രവചനീയമായ പല സംഭവങ്ങളെ ഏറെ വൈകാരികമായി കൂട്ടിയണിക്കി നീങ്ങുന്ന രണ്ടാം പകുതി പ്രേക്ഷകരെ ഏറെ എൻഗേജിങ് ചെയ്യിക്കുന്നതാണ്.ഡി ഗ്രൂപ്പിൻറെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിച്ചിരിക്കുന്ന സിനിമയിൽ സിദ്ധാർത്ഥ് രാമസ്വാമി ഛാഗ്രഹണം കൈയ്യടി അർഹിക്കുന്നതാണ്. രൺജി പണിക്കർ, സാദ്ദിഖ്, സുധീർ കരമന, സോഹൻ സീനുലാൽ, ബിനു പപ്പു, മിഥുൻ രമേശ്,സുനിൽ സുഖദ,ഡോണീ ഡാർവിൻ, ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരും തങ്ങൾക്ക് ലഭിച്ച വേഷങ്ങളെ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.
എഡിറ്റർ വി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡാനി ഡാർവിൻ, ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ ജോയൽ ജോർജ്ജ്, മേക്കപ്പ് കിച്ചു ആയിരവല്ലി,വസ്ത്രാലങ്കാരം അശോകൻ ആലപ്പുഴ, കളറിസ്റ്റ് സെൽവിൻ വർഗ്ഗീസ്, സൗണ്ട് മിക്സിംങ് ജിജുമോൻ ടി ബ്രുസ്സ്, ഫിനാൻസ് കൺട്രോളർ അനൂപ് എം. വിതരണം ഡി ഗ്രൂപ്പ്, ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ എ എസ് ദിനേശ് എന്നിവരാണ്. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനനാണ് സംഗീതം. പാട്ടുകൾ ഒരു ആവറേജ് അനുഭവമായിരുന്നു.
Find out more: