സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ മോചന വാർത്തകൾക്ക് കൂടുതൽ ശക്തി പകരുന്ന തെളിവുകളോ? സാമന്ത പേര് മാറ്റിയത് മുതൽ, ഇപ്പോൾ ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയത് വരെയും പല പല കാരണങ്ങളാണ് പറഞ്ഞു കേൾക്കുന്നത്. ഈ ഗോസിപ്പിന് ശക്തി പകരുന്ന മറ്റൊരു വിഷയമാണ് ഇപ്പോൾ പ്രചരിയ്ക്കുന്നത്. സാമന്തയയുടെയും നാഗ ചൈതന്യയുടെയും വിവാഹ മോചന വാർത്തകൾക്ക് കൂടുതൽ ശക്തി പകരുന്ന തെളിവുകൾ പുറത്തെടുക്കുകയാണ് പാപ്പരാസികൾ. സായി പല്ലവിയെയും നാഗ ചൈതന്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്ക് ശേഖർ കാമുല സംവിധാനം ചെയ്യുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അപ്പോൾ ആരാധകരെല്ലാം അക്ഷമരായി, നോക്കിയിരുന്നത് സാമന്തയുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ പേജിലേക്കാണ്. അതിന് കാരണവും ഉണ്ട്!
സാമന്തയുടെ സിനിമയ്ക്ക് ചൈതന്യയും, ചൈതന്യയുടെ സിനിമകൾക്ക് സാമന്തയും പിന്തുണ നൽകുന്നതും, ട്രെയിലറും പോസ്റ്ററും ഷെയർ ചെയ്യുന്നതും കമന്റ് ചെയ്യുന്നതും എല്ലാം സ്ഥിരം കാഴ്ചയാണ്. ഈ വിവാഹ മോചന ഗോസിപ്പുകൾക്ക് ഇടയിൽ അത് സംഭവിച്ചാൽ കേട്ടത് എല്ലാം കള്ളമാണെന്ന് വിശ്വസിക്കാം എന്നാണ് ആരാധകർ കരുതിയത്. വിവാഹം കഴിഞ്ഞത് മുതൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ട് ചെയ്തു നിൽക്കുന്ന ഭാര്യാ - ഭർത്താക്കന്മാരെയാണ് സാമന്തയിലും നാഗ ചൈതന്യയും ആരാധകർ കണ്ടത്. ലവ് സ്‌റ്റോറിയ്ക്ക് യാതൊരു പിന്തുണയും സാമന്തയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
ട്വിറ്ററിൽ സാമന്ത എന്ത് പോസ്റ്റ് ചെയ്യും എന്ന് കാണാൻ കാത്തിരുന്നപ്പോൾ, യൂടേൺ എന്ന തന്റെ ചിത്രത്തിന്റെ മൂന്നാം വാർഷികത്തെ കുറിച്ചുള്ള ട്വീറ്റാണ് നടി പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ കുറേ സ്വന്തം ഫോട്ടോകളും. ഇതോടെ ഗോസിപ്പുകൾ വീണ്ടും ശക്തി പ്രാപിയ്ക്കുകയാണ്. എന്നാൽ ഇതുവരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വിവാഹ മോചന വാർത്തയോട് പ്രതികരിക്കാൻ സാമന്തയും നാഗ ചൈതന്യയും തയ്യാറാവുന്നില്ല. ഇരുവരുമായി ബന്ധപ്പെട്ടു നിൽക്കുന്നവരും കൃത്യമായ മറുപടി അല്ല നൽകുന്നത്. ഗോസിപ്പുകൾ കാട്ട് തീ പോലെ പടർന്ന് പിടിയ്ക്കാൻ ഈ മൗനവും പ്രധാന കാരണമാണ്. സാമന്തയും നാഗ ചൈതന്യയും വിഷയത്തിൽ കോടതിയെ സമീപിച്ചു എന്നാണ് കേൾക്കുന്നത്.
എന്നാൽ ഔദ്യോഗികമായി റിപ്പോർട്ടുകൾ വന്നിട്ടില്ല. ഇതേ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായി മറുപടി നൽകാൻ നടി തയ്യാറായില്ല. ഗോസിപ്പുകളോട് തനിയ്ക്ക് തോന്നുമ്പോൾ മാത്രമേ പ്രതികരിയ്ക്കൂ എന്നാണ് സാം പറഞ്ഞത്. നാഗ ചൈതന്യയും മാധ്യമങ്ങളെ ഒഴിവാക്കി. ഇതോടെയാണ് വിവാഹ മോചന വാർത്തകൾക്ക് തുടക്കമായത്. സാമന്ത തന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജിൽ നിന്നും ഭർത്താവിന്റെ കുടുംബ പേര് എടുത്ത് മാറ്റിയതോടെയാണ് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.
Find out more: