ആകാംക്ഷയും ഭയവും നിറച്ച് 'ട്വൽത്ത് മാൻ'! 'ദൃശ്യം 2'-ന് ശേഷം ഇതേ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലറും ആകാംക്ഷ നിറയ്ക്കുകയാണ്. ട്രെയിലറിൽ നിന്ന് തന്നെ വലിയ സ്സപെൻസുകളാണ് ചിത്രത്തിൽ ഒളിപ്പിച്ചു വെക്കുന്നത് എന്ന് വ്യക്തമാണ്. കുറച്ച് സുഹൃത്തുക്കൾ ഒന്നിച്ച കൂടുന്ന, ഒരു യാത്രയാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും സാധ്യമാക്കുന്ന ചിത്രമാണ് 'ട്വൽത്ത് മാൻ'.രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ 11 സുഹൃത്തുക്കളുടെ ഒത്തുചേരലും അതിലേക്ക് വിളിക്കാത്ത അതിഥിയെ പോലെ പന്ത്രണ്ടാമനായി കടന്നുവരുന്ന മോഹൻലാലിനേയും കാണാം. ഒറ്റ രാത്രിയിലെ സംഭവ വികാസങ്ങളാണ് ചിത്രമ പറയുന്നതെന്ന സൂചനകളാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്നത്.





  ചന്ദ്രശേഖർ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഹോട്ടസ്റ്റാറിലാണ് ചിത്രം എത്തുക. ഏറെ ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. വമ്പൻ താര നിരതന്നെ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നുണ്ട്. മോഹൻലാൽ കടന്നു വരുന്നതും വളരെ ശ്രദ്ധേയമാണ്. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ലിയോണ ലിഷോയ്,അനുശ്രീ, അനു സിത്താര, വീണ നന്ദകുമാർ, ശിവദ, അതിഥി രവി, രാഹുൽ മാധവ് തുടങ്ങി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ചിത്രം മെയ് 20-ന് ഒടിടിയിൽ റിലീസ് ചെയ്യും.  മലയാളത്തിലെ ത്രില്ലർ ചിത്രങ്ങളിൽ മുൻപന്തിയിലുള്ള സിനിമകളാണ് ദൃശ്യം സീരീസ്.




    ലോക്ഡൗൺ കാലത്ത് ഡയറക്ട് ഒടിടി റിലീസായെത്തി വൻ ചർച്ചാവിഷയമായ ദൃശ്യം 2ന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രം 12ത് മാൻ മെയ് 20ന് റിലീസാവുകയാണ്. ചിത്രത്തിൻറെ ഉദ്വേഗഭരിതമായ ട്രെയിലർ പുറത്തിറങ്ങി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻറെ ഡയറക്ട് റിലീസ് ആയി എത്തുന്ന ചിത്രം മെയ് 20ന് പ്രേക്ഷകരിലേക്ക് എത്തും. 2.27 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലർ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് സിനിമയെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്.





നവാഗതനായ കെ ആർ കൃഷ്‍ണകുമാർ ആണ് ചിത്രത്തിൻറെ രചന.മോഹൻലാലിനെ കൂടാതെ ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് സിനിമയുടെ നിർമ്മാണം. എലോൺ, മോൺസ്റ്റർ എന്നിവയാണ് മോഹൻലാലിൻറേതായി 12ത്ത് മാനിനു ശേഷം ഇനി ഇറങ്ങാനിരിക്കുന്ന മോഹൻലാൽ സിനിമകൾ.

Find out more: