ശശി തരൂരിന് ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ട്, ഒപ്പം ജോസഫ് പക്ഷത്തിന്റെ പിന്തുണയും! തരൂരിന്റെ കോട്ടയം സന്ദർശനത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം യുഡിഎഫിന്റെ പ്രമുഖ നേതാവാണെന്നും അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ടെന്നും അദ്ദേഹത്തോട് ജനങ്ങൾക്ക് സ്നേഹമുണ്ടെന്നും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറഞ്ഞു. അതേസമയം, സതീശന്റെ പ്രവർത്തനത്തേയും ജോസഫ് വിഭാഗം പ്രകീർത്തിക്കുന്നുണ്ട്. അദ്ദേഹം കോട്ടയത്ത് എത്തുന്നത് പോസിറ്റീവായ കാര്യമാണെന്നും അനാവശ്യ വിവാദം ഇക്കാര്യത്തിൽ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും യുഡിഎഫിനെ നല്ല രീതിയിൽ വിഡി സതീശൻ നയിക്കുന്നുണ്ടെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി. യുഡിഎഫ് ഇപ്പോൾ ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. ഈ ഐക്യം നിലനിർത്തിയാൽ യുഡിഎഫിന് തിരിച്ചുവരാൻ പറ്റുമെന്നും ആ ഐക്യത്തി. 





  മുസ്ലീം ലീഗിന്റെ പിന്തുണക്ക് പിന്നാലെ യുഡിഎഫ് കക്ഷികളിൽ നിന്നും ശശി തരൂർ എംപിക്ക് പിന്തുണ വർദ്ധിക്കുന്നു. കേരളാ കോൺഗ്രസ് ജോസഫ് പക്ഷമാണ് ഇപ്പോൾ തരൂരിന് പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്. അതേസമയം, ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിന്റെ സംഘാടനത്തിൽ നിന്നും യൂത്ത് കോൺഗ്രസ് പിൻമാറിയ സംഭവത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ പരാതി നൽകാനുള്ള നീക്കത്തിൽ എ ഗ്രൂപ്പിന്റെ എതിർപ്പും ശ്രദ്ധേയമായിരുന്നു. അതിനിടെ സമര പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെ കോർപ്പറേഷൻ വിഷയത്തിൽ സമരം നടക്കുന്ന വേദിയിലെത്തി തരൂർ. 'എല്ലാ കാര്യത്തിലും ആലോചിച്ച് വിഷയം മനസ്സിലാക്കിയിട്ടാണ് തീരുമാനം എടുക്കുന്നത്. തിരുവനന്തപുരത്തെ കോർപ്പറേഷൻ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. 





  തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താൻ സാധിക്കാത്തത്' എന്നും വൈകിയെത്തിയതിന് മറുപടിയായി അദ്ദേഹം വേദിയിൽ പറഞ്ഞു. ശശി തരൂരിന്റെ പാണക്കാട് സന്ദർശനം ഉയർത്തിക്കാണിച്ചുള്ള വിവാദങ്ങൾക്കിടയിലാണ് ജോസഫ് പക്ഷം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മലബാർ പര്യടനത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ഇടയ്ക്കാണ് ശശി തരൂരിന്റെ സന്ദർശനം. എം കെ രാഘവൻ എംപിയും തരൂരിനെ അനുഗമിച്ചിരുന്നു. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്ത ലീഗിനുണ്ടെന്നാണ് മനോരമയുടെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, എല്ലാവരേയും ഒരുമിച്ച് നിർത്തി രാജ്യ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് തന്റെ രാഷ്ട്രീയ ദൗത്യമെന്ന് ശശി തരൂർ പറഞ്ഞു.

Find out more: