സുപ്രീം കോടതി വിധിയിൽ നിരാശയുണ്ടെന്ന് പ്രതിപക്ഷം; പോരാട്ടം തുടരുമെന്ന് ഒമർ അബ്ദുള്ള! സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നും എന്നാൽ ആത്മവിശ്വാസം നഷ്ടമായിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പ്രതികരിച്ചു. സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നായിരുന്നു ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദിൻ്റെയും പ്രതികരണം. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ചു പ്രതിപക്ഷം.ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനസ്ഥാപിച്ച് അടുത്ത വർഷം സെപ്റ്റംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച കേന്ദ്രസർക്കാർ നടപടിക്കും ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിക്കും കോടതി അംഗീകാരം നൽകി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരായ ഒരുപറ്റം ഹർജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കശ്മീരിന് പരമാധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് രാഷ്ട്രപതി പുറപ്പെടുവിച്ച ഭരണഘടനാ ഉത്തരവ് കോടതി അംഗീകരിച്ചു. അതേസമയം സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവും മഹാരാജ ഹരി സിങ്ങിൻ്റെ മകനുമായ കരൺ സിങ് രംഗത്തെത്തി.
സംസ്ഥാന പദവി ഉടൻ പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായി കരൺ സിങ് പറഞ്ഞു. സുപ്രീംകോടതി വിധിയിൽ ജമ്മു കശ്മീരിലെ ഒരു വിഭാഗം ജനം അസുന്തഷ്ടരായിരിക്കും. എന്നാൽ വസ്തുത അവർ അംഗീകരിക്കണം. തെരഞ്ഞെടുപ്പിലേക്ക് തങ്ങളുടെ ഊർജം വിനിയോഗിക്കാൻ അവർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി കേന്ദ്രസർക്കാർ എത്രയും വേഗം പുനസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരി പറഞ്ഞു. സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നും എന്നാൽ ആത്മവിശ്വാസം നഷ്ടമായിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പ്രതികരിച്ചു. സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നായിരുന്നു ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദിൻ്റെയും പ്രതികരണം.
സുപ്രീംകോടതി വിധി നിരാശപ്പെടുത്തിയെന്നായിരുന്നു ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദിൻ്റെയും പ്രതികരണം. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ചു പ്രതിപക്ഷം.ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനസ്ഥാപിച്ച് അടുത്ത വർഷം സെപ്റ്റംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച കേന്ദ്രസർക്കാർ നടപടിക്കും ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിക്കും കോടതി അംഗീകാരം നൽകി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.
Find out more: