അതുല്യ കലാകാരൻ; പൊട്ടിച്ചിരിപ്പിച്ചും കരയിപ്പിച്ചും പേടിപ്പിച്ചും കടന്നു പോയ ഗിരീഷ് പുത്തഞ്ചേരി! നന്നായി സംസാരിക്കുന്ന നന്നായി കഥപറയുന്ന നന്നായി പാട്ടു പാടുന്ന ഗിരീഷ് പുത്തഞ്ചേരിയെ ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമായിക്കൊള്ളണമെന്നില്ല. വിരഹവും ഏകാന്തതയും പ്രണയവും സന്ദേഹങ്ങളും നൊമ്പരങ്ങളും സന്തോഷങ്ങളും ആഘോഷങ്ങളും ഭക്തിയും കുസൃതിയുമെല്ലാം അദ്ദേഹത്തിന്റെ വരികളിൽ എല്ലായ്പ്പോഴും നിറഞ്ഞു നിന്നു. പദസമ്പത്തു കൊണ്ട് ജാലവിദ്യ കാട്ടി മലയാളികളെ ഒന്നടങ്കം ഒരു മായാവലയത്തിനുള്ളിലാക്കി അദ്ദേഹം. മുന്നൂറോളം സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾ, അതിൽ പലതും എന്നും മലയാളിയുടെ ചുണ്ടിൻ തുമ്പത്ത് വന്നുപോകുന്നു. എന്നാൽ പാട്ടെഴുത്തിന് പുറമേ കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹമൊരുക്കിയിരുന്നു. മേലെപറമ്പിൽ ആൺവീട്, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം, വടക്കുംനാഥൻ തുടങ്ങിയവ അവയിൽ ചിലത് മാത്രം.






 ഗിരീഷ് പുത്തഞ്ചേരി കഥയും തിരക്കഥയുമൊരുക്കിയ സിനിമകളിലൂടെയൊന്ന് സഞ്ചരിക്കാം. ഗിരീഷ് പുത്തഞ്ചേരിയോളം മനുഷ്യ ഹൃദയത്തെ ഇത്രമേൽ ആഴത്തിൽ സ്പർശിച്ച മറ്റൊരു എഴുത്തുകാരനുണ്ടാകില്ല. അദ്ദേഹത്തിന്റെ പാട്ടും എഴുത്തുമെല്ലാം മറ്റൊരു ലോകത്തേക്കാണ് ആസ്വാദകരെ കൊണ്ടുചെന്നെത്തിക്കുക. അദ്ദേഹത്തെ ഓർക്കുമ്പോൾ ഒന്നല്ല ഒരായിരം ഗാനങ്ങൾ നമ്മൾ ഓരോരുത്തരുടേയും മനസിലേക്ക് ഓടിയെത്തും.  രാജസേനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് കഥയെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. രഘുനാഥ് പാലേരി തിരക്കഥയും സംഭാഷണവുമൊരുക്കിയ ചിത്രത്തിൽ ജയറാം, ജഗതി, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, വിജയരാഘവൻ, ശോഭന തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസൻ, ഐഎസ് കുണ്ടൂർ എന്നിവരുടെ വരികൾക്ക് ജോൺസൺ മാഷായിരുന്നു ഈണം പകർന്നത്.





 1993 ലെത്തിയ ചിത്രം വലിയ വിജയം നേടുകയും ചെയ്തു. മേലേ പറമ്പിൽ ആൺവീടെന്ന ചിത്രം എത്രത്തവണ കണ്ടിട്ടുണ്ടാകുമെന്ന് മലയാളികളോട് ചോദിച്ചാൽ ഒരുപക്ഷേ അതിന് കൃത്യമായി ഒരു കണക്ക് പറയാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല. വിജയൻ കരോട്ട് സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബ്രഹ്മരക്ഷസ്. കോട്ടയം പുഷ്പനാഥിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. ഹൊറർമൂവി ആയിട്ടായിരുന്നു ചിത്രമെത്തിയത്. ഗാനരചന നിർവഹിച്ചതും അദ്ദേഹം തന്നെ. ലാലു അലക്സ്, ദേവൻ, രേണുക തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.



മേലെപറമ്പിൽ ആൺവീട്, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം, വടക്കുംനാഥൻ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഗിരീഷ് പുത്തഞ്ചേരി കഥയും തിരക്കഥയുമൊരുക്കിയ സിനിമകളിലൂടെയൊന്ന് സഞ്ചരിക്കാം. ഗിരീഷ് പുത്തഞ്ചേരിയോളം മനുഷ്യ ഹൃദയത്തെ ഇത്രമേൽ ആഴത്തിൽ സ്പർശിച്ച മറ്റൊരു എഴുത്തുകാരനുണ്ടാകില്ല. അദ്ദേഹത്തിന്റെ പാട്ടും എഴുത്തുമെല്ലാം മറ്റൊരു ലോകത്തേക്കാണ് ആസ്വാദകരെ കൊണ്ടുചെന്നെത്തിക്കുക. അദ്ദേഹത്തെ ഓർക്കുമ്പോൾ ഒന്നല്ല ഒരായിരം ഗാനങ്ങൾ നമ്മൾ ഓരോരുത്തരുടേയും മനസിലേക്ക് ഓടിയെത്തും.  രാജസേനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് കഥയെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. രഘുനാഥ് പാലേരി തിരക്കഥയും സംഭാഷണവുമൊരുക്കിയ ചിത്രത്തിൽ ജയറാം, ജഗതി, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, വിജയരാഘവൻ, ശോഭന തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസൻ, ഐഎസ് കുണ്ടൂർ എന്നിവരുടെ വരികൾക്ക് ജോൺസൺ മാഷായിരുന്നു ഈണം പകർന്നത്. 1993 ലെത്തിയ ചിത്രം വലിയ വിജയം നേടുകയും ചെയ്തു. മേലേ പറമ്പിൽ ആൺവീടെന്ന ചിത്രം എത്രത്തവണ കണ്ടിട്ടുണ്ടാകുമെന്ന് മലയാളികളോട് ചോദിച്ചാൽ ഒരുപക്ഷേ അതിന് കൃത്യമായി ഒരു കണക്ക് പറയാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല. 

Find out more: