കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ശരിക്കും എളുപ്പമല്ല; കിയാര അദ്വാനി പറയുന്നതിങ്ങനെ! അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് കിയാര. നടൻ സിദ്ധാർഥ് മൽഹോത്രയുമായി താരം ഡേറ്റിങ്ങിലാണെന്ന തരത്തിൽ ഗോസിപ്പുകൾ വന്നിരുന്നു. വിക്കി കൗശൽ നായകനായെത്തുന്ന ഗോവിന്ദ നാം മേര എന്ന ചിത്രമാണ് കിയാരയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഭൂമി പട്നേക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ബോളിവുഡിന്റെ പ്രിയ നായികമാരിൽ ഒരാളാണ് കിയാര അദ്വാനി. ഷേർ ഷാ എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിസംബർ 16 നാണ് ചിത്രം റിലീസ് ചെയ്യുക. ഗോവിന്ദ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിക്കി കൗശൽ എത്തുന്നത്. 




  വിക്കിയുടെ ഭാര്യയുടെ വേഷത്തിലാണ് ഭൂമിയെത്തുക. കാമുകിയുടെ റോളിലാണ് കിയാര സ്ക്രീനിൽ എത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിലെ ബിജിലി എന്ന് തുടങ്ങുന്ന ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ധർമ്മ പ്രൊഡക്ഷനൊപ്പമുള്ള വിക്കിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് ഗോവിന്ദ നാം മേര. ഭൂത് ഭാഗം ഒന്ന്: ദ് ഹോണ്ടഡ് ഷിപ്പായിരുന്നു ഇതിനു മുൻപ് ധർമ്മ പ്രൊഡക്ഷനൊപ്പം വിക്കി ചെയ്ത ചിത്രം. മാത്രമല്ല സർദാർ ഉദ്ദമിന് ശേഷം വിക്കിയുടെ രണ്ടാമത്തെ ഒടിടി റിലീസ് കൂടിയാണ് ഈ ചിത്രം.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. ശശാങ്ക് കൈത്തൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോവിന്ദ നാം മേര. കോമഡി ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 




കോമഡി സിനിമകൾക്ക് പലപ്പോഴും അർഹത ലഭിക്കാറില്ലെന്ന് ചിത്രത്തിലെ നായിക കിയാര പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു കിയാരയുടെ തുറന്നു പറച്ചിൽ. കോമഡി സിനിമകൾക്ക് പലപ്പോഴും അർഹത കിട്ടാറില്ല. എന്നാൽ അഭിനേതാക്കൾക്ക് അത്തരം വേഷം ചെയ്യുക എന്നത് അത്ര എളുപ്പമല്ല എന്നും കിയാര പറഞ്ഞു. കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്.അതേസമയം ലക്ഷ്മൺ ഉദ്ധേക്കറിന്റെ പേരിടാത്ത ചിത്രവും വിക്കിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സാറ അലി ഖാൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സത്യ പ്രേം കി കത എന്ന ചിത്രമാണ് കിയാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. കാർത്തിക് ആര്യനാണ് ചിത്രത്തിൽ നായകനായെത്തുന്നത്.


ബോളിവുഡിന്റെ പ്രിയ നായികമാരിൽ ഒരാളാണ് കിയാര അദ്വാനി. ഷേർ ഷാ എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിസംബർ 16 നാണ് ചിത്രം റിലീസ് ചെയ്യുക. ഗോവിന്ദ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിക്കി കൗശൽ എത്തുന്നത്. വിക്കിയുടെ ഭാര്യയുടെ വേഷത്തിലാണ് ഭൂമിയെത്തുക. കാമുകിയുടെ റോളിലാണ് കിയാര സ്ക്രീനിൽ എത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിലെ ബിജിലി എന്ന് തുടങ്ങുന്ന ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ധർമ്മ പ്രൊഡക്ഷനൊപ്പമുള്ള വിക്കിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് ഗോവിന്ദ നാം മേര. ഭൂത് ഭാഗം ഒന്ന്: ദ് ഹോണ്ടഡ് ഷിപ്പായിരുന്നു ഇതിനു മുൻപ് ധർമ്മ പ്രൊഡക്ഷനൊപ്പം വിക്കി ചെയ്ത ചിത്രം. മാത്രമല്ല സർദാർ ഉദ്ദമിന് ശേഷം വിക്കിയുടെ രണ്ടാമത്തെ ഒടിടി റിലീസ് കൂടിയാണ് ഈ ചിത്രം.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. ശശാങ്ക് കൈത്തൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോവിന്ദ നാം മേര.

Find out more: