'ഈരാറ്റുപേട്ടയിലോ പരിസരത്തോ പിസിയെ കണ്ടാൽ തല്ലുമെന്നു ഭീഷണി: പോലീസ് കേസ് എടുത്തു! സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് നടയ്ക്കൽ അറഫാ നിവാസിൽ അമീനെതിരെയാണ് പോലീസ് കേസെടുത്തത്. പിസി ജോർജ് നൽകിയ പരാതിയിലാണ് നടപടി. പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിനെതിരെ ഭീഷണി മുഴക്കുന്ന വീഡിയോയ്ക്കെതിരെ പോലീസ് കേസെടുത്തു.ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാൽ പിസി ജോർജിനെ തല്ലുമെന്ന തരത്തിലായിരുന്നു വീഡിയോയിലെ ഭീഷണി. എന്നാൽ ആരുടെയും ഭീഷണിയ്ക്കു മുന്നിൽ താൻ വഴങ്ങില്ലെന്ന് പിസി ജോർജ് പ്രതികരിച്ചിരുന്നു. 


  അതേസമയം, പിസി ജോർജിൻ്റെ പരാതിയ്ക്കു പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയ അമീൻ പുതിയ വീഡിയോ പുറത്തു വിട്ടു. താൻ സിപിഎമ്മുകാരനാണെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നുമായിരുന്നു അമീൻ വ്യക്തമാക്കിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് എസ്എച്ച്ഓ എംഎം പ്രദീപ് കുമാറിനെ ഉദ്ധരിച്ചുള്ള മനോരമ റിപ്പോർട്ട്. തനിക്കെതിരെ അപകീർത്തിപരമായ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ചായിരുന്നു പിസി ജോർജ് പരാതി നൽകിയത്.  പ്രചാരണത്തിനിടെ പൊതുസ്ഥലത്തു വെച്ച് ജനങ്ങളുമായി വാഗ്വാദത്തിൽ ഏർപ്പെടുന്ന പിസി ജോർജിൻ്റെ വീഡിയോ വൈറലായിരുന്നു.



 തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കാത്തതാണ് വലിയ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സിപിഎം ഇതിൽ അഹങ്കരിക്കേണ്ടതില്ല. പശ്ചിമ ബംഗാളിലെ ഫലം എന്തായെന്നും അദ്ദേഹം സിപിഎമ്മിനോടു ചോദിച്ചു. സംസ്ഥാനത്ത് എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നത് മറക്കരുത്. വിമർശിക്കുന്നവരെ എല്ലാം കല്ലെറിയുന്ന സിപിഎം സമീപനം നല്ലതിനല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



  എന്നാൽ 57630 വോട്ടുകളുമായി എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലിനായിരുന്നു പൂഞ്ഞാറിൽ വിജയം. 41049 വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ് പി സി ജോർജ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് തുടർവിജയം പ്രതീക്ഷിച്ച് മത്സരിച്ച പിസി ജോർജ് പരാജയപ്പെട്ടിരുന്നു. ഇരുമുന്നണികളുടെയും ബിജെപിയുടെയും പിന്തുണയില്ലാതെ സ്വതന്ത്ര സ്ഥാനാർഥിയായാണ് പിസി ജോർജ് മത്സരിച്ചത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ മുരളീധറൻ. 


  തെരഞ്ഞെടുപ്പിൽ ജനം വിജയിപ്പിച്ചപ്പോൾ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരെയും ചീത്ത വിളിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. ലോട്ടറി അടിച്ചെന്നു കരുതി പിണറായി വിജയനോ ഇടതുമുന്നണിയോ അഹങ്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

Find out more: