സ്വപ്നയുടെ കൈയ്യിൽ തെളിവില്ല, പാർട്ടി പിന്തുണയ്ക്കുമെന്ന് പിസി ജോർജ് പറഞ്ഞു; സരിത! സ്വ‍ർണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പിസി ജോർജിൻ്റെ ഇടപെടുലുകൾ സംബന്ധിച്ച് വെളിപ്പെടുത്തലുമായി സോളാർ കേസ് പ്രതി സരിത എസ് നായർ. തന്നെ പിസി ജോർജ് സ്ഥിരമായി വിളിച്ചിരുന്നുവെന്നും സരിത കാര്യങ്ങൾ അവതരിപ്പിച്ചാൽ പാർട്ടി അടക്കം നിരവധി പേർ ഇത് ഏറ്റെടുത്ത് രംഗത്തെത്തുമെന്ന് പിസി ജോർജ് ഉറപ്പു നൽകിയിരുന്നതായി സരിത വെളിപ്പെടുത്തി. സർക്കാരിനെതിരെ യുഡിഎഫ് നടത്തിയിരുന്ന സമരം മയപ്പെടുത്തുന്നതിനിടെയാണ് ബിജെപി സഖ്യനേതാവായ പിസി ജോർജിനെതിരെ സരിതയുടെ വെളിപ്പെടുത്തൽ. പിസി ജോർജുമായി താൻ സ്ഥിരമായി ബന്ധപ്പെടുന്ന ഒരു സംവിധാനമുണ്ടായിരുന്നുവെന്നും കേസിനെപ്പറ്റി അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും സരിത മാധ്യമങ്ങളോടു പറഞ്ഞു.






  എന്നാൽ പെട്ടെന്നാണ് സ്വപ്നയെ അറിയാമോ എന്ന് അദ്ദേഹം ചോദിച്ചത്. മുൻപ് ഒരിക്കലും സ്വപ്നയെപ്പറ്റി സംസാരിച്ചിട്ടില്ല. താൻ കാര്യങ്ങൾ സസാരിച്ചാൽ മതിയെന്നും ഇത് ഏറ്റെടുക്കാൻ പലരും മുൻപോട്ടു വരുമെന്നും പിസി ജോർജ് ഉറപ്പു നൽകിയതായി സരിത എസ് നായർ പറഞ്ഞു. പാർട്ടി ഏറ്റെടുക്കുമെന്നും പറഞ്ഞു. എന്നാൽ ഏതു പാർട്ടിയാണെന്ന് തനിക്ക് ഇപ്പോൾ പറയാനാകില്ലെന്നും സരിത വ്യക്തമാക്കി. ജയിലിൽ വെച്ച് സംസാരിച്ചപ്പോഴും സ്വപ്ന പറഞ്ഞത് മുഖ്യമന്ത്രിയ്ക്ക് പങ്കില്ലെന്നായിരുന്നു. എന്നാൽ ജയിലിൽ വെച്ച് സ്വപ്ന സംസാരിച്ചെന്നു പറഞ്ഞ് കാര്യങ്ങൾ മാധ്യമങ്ങളോടു പറയാൻ പിസി ജോർജ് ആവശ്യപ്പെടുകയായിരുന്നു. പിന്തുണ നൽകുമെന്നു പറഞ്ഞ പാർട്ടിയുടെ പേര് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പറഞ്ഞാൽ താനും സ്വപ്നയും ഒരുപോലെയാകുമെന്നും സരിത എസ് നായർ പറഞ്ഞു. 






  മുഖ്യമന്ത്രിയ്ക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്നും ഡോളർ കടത്തിൽ മാത്രമാണ് പങ്കുള്ളതെന്നുമായിരുന്നു മുൻപ് പുറത്തുവന്ന വിവരമെന്നും എന്നാൽ സ്വപ്ന കോടതിയിൽ രഹസ്യമൊഴി നൽകിയതിനു ശേഷം മാത്രമാണ് ബിരിയാണിച്ചെമ്പ് അടക്കമുള്ള കഥകൾ പുറത്തു വരുന്നതെന്നും സരിത പറഞ്ഞു.  സരിതയുമായുള്ള ബന്ധം കഴിഞ്ഞ ദിവസം പിസി ജോർജും സ്ഥിരീകരിച്ചിരുന്നു. 





  സരിത മകളെപ്പോലെയാണെന്നായിരുന്നു പിസി ജോർജിൻ്റെ പ്രതികരണം. തന്നെപ്പോലെ തന്നെ ബുദ്ധിമുട്ട് അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. ഭരിക്കുന്ന സർക്കാരിന് എതിരാണെങ്കിൽ പോലും സ്വപ്നയെ പിന്തുണയ്ക്കാനാകും. എന്നാൽ കേസുമായി ഒരു ബന്ധവുമില്ലാത്ത താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ മാധ്യമങ്ങൾ തെളിവ് എന്താണെന്നു ചോദിക്കുമെന്നും എന്നാൽ സ്വപ്നയുടെ കൈയ്യിൽ ഒരു തെളിവുമില്ലെന്നും സരിത പറഞ്ഞു.

Find out more: