കോടികൾ സ്വന്തമാക്കിയ നിർമ്മാതാവിനും ഭാര്യയ്ക്കും 34 വർഷം തടവിന് ശുപാർശ! ചിക്കാഗോ അടിസ്ഥാനമാക്കി പെൺവാണിഭം നടത്തിയിരുന്ന തെലുഗു നിർമ്മാതാവിനും, ഭാര്യയ്ക്കും മുപ്പത്തിനാല് വർഷത്തെ തടവ് ശിക്ഷ വിധിക്കണം എന്ന ആവശ്യവുമായി വാദിഭാഗം അഭിഭാഷകർ രംഗത്ത്. 2018 ൽ ഇന്ത്യൻ നടിമാരെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട തെലുഗു നിർമ്മാതാവ് കിഷൻ മൊദുഗുമുദി, ഭാര്യ ചന്ദ്രകലാ പൂർണിമ എന്നിവർക്ക് കടുത്ത ശിക്ഷ നൽകണം എന്നാണു എതിർഭാഗം അഭിഭാഷകരുടെ വാദം. പിന്നീട് നടിമാരെ ശാരീരികമായി പീഡിപ്പിക്കുകയും, അവരുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്ന നിർമ്മാതാവും ഭാര്യയും ഇരകളെ ബ്ളാക്ക് മെയിൽ ചെയ്തുകൊണ്ടാണ് ഈ പെൺവാണിഭ സംഘം നടത്തിയിരുന്നത് എന്നും പോലീസ് കണ്ടെത്തി.
ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്നും, കരിയർ നശിപ്പിക്കുമെന്നും പറഞ്ഞാണ് കിഷൻ തങ്ങളെ ഉപയോഗിച്ചതെന്ന് ഇരകളിൽ ചിലർ അറിയിച്ചു.അമേരിക്കൻ പ്രവിശ്യയായ ഇല്ലിനോയ്സിൽ നിയമവിരുദ്ധമായി തങ്ങിയിരുന്ന നിർമ്മാതാവും, ഭാര്യയും സാംസ്‌കാരിക പരിപാടികളുടെ പേരിൽ ഇന്ത്യയിൽ നിന്നും അഭിനേത്രികളെ എത്തിച്ച് കസ്റ്റമേഴ്‌സിന് നൽകി വരുന്നതിനിടെ 2018 ലാണ് അറസ്റ്റിലായത്. സാംസ്‌കാരിക പരിപാടികൾക്ക് വേണ്ടി കൊണ്ട് വരുന്ന നടിമാരെ പഴയ ഹോട്ടലുകളിലും, ഒറ്റപ്പെട്ട വീടുകളിലും എല്ലാം താമസിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.2018 ൽ തെലുഗു സിനിമയിലെ ഒരു യുവനടിയെ വിൽക്കാൻ ശ്രമിക്കവെയാണ് സംഘം പിടിയിലാകുന്നത്. ചിക്കാഗോ അടിസ്ഥാനമാക്കി പെൺവാണിഭം നടത്തിയിരുന്ന തെലുഗു നിർമ്മാതാവിനും, ഭാര്യയ്ക്കും മുപ്പത്തിനാല് വർഷത്തെ തടവ് ശിക്ഷ വിധിക്കണം എന്ന ആവശ്യവുമായി വാദിഭാഗം അഭിഭാഷകർ രംഗത്ത്.
അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ ഇരകളോട് വിശദീകരണം തേടിയ പോലീസ് പലരെയും കോടതിയിൽ രഹസ്യമായി ഹാജരാക്കുകയും ചെയ്തിരുന്നു. ഒരു തവണത്തേയ്ക്ക് 3000 ഡോളറോളം ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയിരുന്ന ദമ്പതികൾ ഇത്തരത്തിൽ ആറു ലക്ഷം ഡോളറോളം സമ്പാദിച്ചു എന്നും പോലീസ് അറിയിച്ചു.കേസിൽ അറസ്റ്റിലായ ശേഷം ഇന്ത്യൻ മാധ്യമങ്ങളെ സ്വാധീനിച്ച് ഇരവാദം പരസ്യം ചെയ്യാനും, ഇരകളിൽ ചിലരോട് തനിക്കെതിരെ വിവരങ്ങൾ നൽകിയാൽ നടിമാരുടെ സ്വകാര്യ ചിത്രങ്ങളും, വീഡിയോകളും പരസ്യപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി , കേസ് അട്ടിമറിക്കാനും പ്രതി ശ്രമിച്ചു എന്ന് കിഷൻ അയച്ച മെയിലുകൾ പരിശോധിച്ച് കൊണ്ട് പോലീസ് കോടതിയെ അറിയിച്ചു.
Find out more: