ബ്രോ ഡാഡിയിൽ ആരൊക്കെ? എക്കാലത്തെയും ഏറ്റവും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയിമിൽ സംവിധാനം ചെയ്യാൻ നിങ്ങൾക്ക് കഴിയുമ്പോൾ എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഈ വിശേഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് 'ബ്രോ ഡാഡി'യിൽ എത്തുന്നതെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മറ്റൊരു വാർ‍ത്ത പങ്കുവെച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് 'ബ്രോ ഡാഡി'യിൽ എത്തുന്നതെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മറ്റൊരു വാർ‍ത്ത പങ്കുവെച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.




    മലയാളത്തിൽ 200 കോടി ക്ലബിൽ ഇടം നേടിയ സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടും പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന സിനിമയായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു 'ഹാപ്പി ഫിലിം' ആയി ഒരുങ്ങുന്ന സിനിമയിൽ മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർ‍ശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് ഒരുമിക്കുന്നത്.  ഇപ്പോഴിതാ ചിത്രത്തിൽ തൻറെ അമ്മയും നടിയുമായ മല്ലിക സുകുമാരനും അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയുടെ 80 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.




   മൂന്ന് സൃഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ക്രിസ്ത്യൻ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയിൽ മോഹൻലാലിൻറേയും പൃഥ്വിരാജിൻറേയും അമ്മ വേഷത്തിലാണ് മല്ലിക സുകുമാരൻ അഭിനയിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർ‍മ്മാണം നിർവ്വഹിക്കുന്നത്. 




  ചിത്രത്തിൽ അഭിനയിക്കുന്ന നടൻ ജഗദീഷാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നത്. മോഹൻലാലും പൃഥ്വിയും അച്ഛനും മകനുമായാണ് അഭിനയിക്കുന്നതെന്ന് ജഗദീഷാണ് പുറത്തുവിട്ടത്. പൃഥ്വിരാജ് എന്ന സംവിധായകൻ തികഞ്ഞ പ്രൊഫഷണലാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഓരോ താരങ്ങളുടേയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് അദ്ദേഹം പുറത്തെടുക്കുന്നതെന്നും ജഗദീഷ് പറഞ്ഞിട്ടുമുണ്ട്.

Find out more: