ഇന്ത്യൻ സിനിമയുടെ സുവർണ്ണ കാലഘട്ടമാണിത്; ഓസ്കാർ നിറവിൽ നടൻ നന്ദി പറയുന്നത്! നാട്ടു നാട്ടു (naatu naatu) വിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണിപ്പോൾ ലോകം മുഴുവനുമുള്ള സിനിമ പ്രേമികൾ. എന്നാലിപ്പോൾ ഇന്ത്യൻ സിനിമ ഇപ്പോൾ അതിന്റെ സുവർണ ഘട്ടത്തിലാണെന്ന് പറയുകയാണ് നടൻ നാനി (nani). ആർആർആറിനും ദ് എലിഫന്റ് വിസ്പറേഴ്സിനും ഓസ്കർ പുരസ്കാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നാനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ സുവർണ്ണ കാലഘട്ടമാണിത്. ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ കണ്ണുകളിപ്പോൾ ടോളിവുഡിലേക്കാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഓസ്കർ വേദിയിൽ ആർആർആറിന് (rrr) ലഭിച്ച അംഗീകാരം തന്നെയായിരുന്നു ഇതിന് കാരണവും. രാജമൗലി സാറിനെപ്പോലെയുള്ള ഇന്ത്യൻ മേക്കേഴ്സിനൊപ്പം സഹകരിക്കാൻ ആഗോള തലത്തിലുള്ളവരും ആഗ്രഹിക്കുമെന്ന കാര്യം തനിക്ക് ഉറപ്പുണ്ടെന്നും നാനി കൂട്ടിച്ചേർത്തു.





തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളും ഇപ്പോൾ ആളുകൾ കാണുന്നുണ്ട്. നല്ല സിനിമ ചെയ്യുന്നയാൾക്ക് മികച്ച അംഗീകാരം ലഭിക്കുമെന്നും നാനി കൂട്ടിച്ചേർത്തു. സംഗീതവും നൃത്തവുമാണ് ഞങ്ങളുടെ ശക്തി. ലോകം ഇപ്പോൾ അത് തിരിച്ചറിഞ്ഞു കഴിഞ്ഞു - നാനി പറഞ്ഞു. അതോടൊപ്പം ഓസ്കർ ജേതാക്കളെ അഭിനന്ദിക്കാനും നാനി മറന്നില്ല. തമിഴ്‌നാട്ടിലാണ് എലിഫന്റ് വിസ്‌പറേഴ്‌സ് നിർമ്മിച്ചതെങ്കിലും ആഗോളതലത്തിൽ തന്നെ പ്രേക്ഷകർ ശ്രദ്ധിക്കുന്നുണ്ട്. അതാണ് സിനിമയുടെ ശക്തിയെന്നും നാനി പറഞ്ഞു. ദസറ (dasara)യാണ് നാനിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തീയേറ്ററുകളിലേക്കെത്തുക.




കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. ഈ മാസം 30 ന് ചിത്രം തീയേറ്ററുകളിലെത്തും. ബോളിവുഡിൽ നിന്ന് തനിയ്ക്ക് മുൻപ് ഓഫറുകൾ വന്നിരുന്നുവെന്നും നാനി പറഞ്ഞു. എനിക്ക് ബോളിവുഡിൽ നിന്ന് മുൻപ് ഓഫറുകൾ വന്നിരുന്നു. പക്ഷേ ചില കാര്യങ്ങൾ കൊണ്ട് അത് നടന്നില്ല. ഹിന്ദി സിനിമകൾ കണ്ടും ഇഷ്ടപ്പെട്ടുമാണ് ഞാൻ വളർന്നത്. ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ ഏകദേശം 30-40 തവണ ഞാൻ കണ്ടിട്ടുണ്ടാകും. എനിക്ക് ഒരു സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടാൽ ഞാൻ തീർച്ചയായും അത് ചെയ്യുമെന്നും നാനി പറയുന്നു. 




ഷൈൻ ടോം ചാക്കോയും സായി കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജമൗലി സാറിനെപ്പോലെയുള്ള ഇന്ത്യൻ മേക്കേഴ്സിനൊപ്പം സഹകരിക്കാൻ ആഗോള തലത്തിലുള്ളവരും ആഗ്രഹിക്കുമെന്ന കാര്യം തനിക്ക് ഉറപ്പുണ്ടെന്നും നാനി കൂട്ടിച്ചേർത്തു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളും ഇപ്പോൾ ആളുകൾ കാണുന്നുണ്ട്. നല്ല സിനിമ ചെയ്യുന്നയാൾക്ക് മികച്ച അംഗീകാരം ലഭിക്കുമെന്നും നാനി കൂട്ടിച്ചേർത്തു.


Find out more: