കാവിയെ മുറുകെ പിടിച്ചു പിന്നെയും കാവി പ്രേമികൾ. വിടാതെ പിന്തുടരുകയാണ് കാവി സ്നേഹികൾ. കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥിനെതിരെ കാവി പരാമർശവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എത്തിയത്.
എന്നാൽ ഇപ്പോൾ പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയും എത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി വ്യാജ ഗാന്ധിയാണെന്നും അതിനാൽ കാവി എന്താണെന്ന് അവർക്ക് മനസിലാക്കാൻ സാധിക്കില്ലെന്നുമുള്ള പ്രസ്താവനയാണ് നിരഞ്ജൻ ജ്യോതി പറഞ്ഞത്. അവരുടെ പേരിലെ ഗാന്ധിയെ മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്നും നിരഞ്ജന്‍ ജ്യോതി കൂട്ടിച്ചേർത്തു.
കുറ്റവാളികൾക്കെതിരെ കർശന നടപടികൾ എടുക്കുന്നതിനാലാണ് പ്രിയങ്ക ഗാന്ധി, യോഗി സർക്കാരിനെതിരെ പ്രശ്നമുണ്ടാക്കുന്നത്. കലാപകാരികളുടെ പിന്നില്‍ താനാണോയെന്ന് പ്രിയങ്ക വ്യക്തമാക്കണമെന്നും നിരഞ്ജന്‍ ജ്യോതി ആവശ്യപ്പെട്ടു.
കാവിയെ കുറിച്ച് പ്രിയങ്ക കൂടുതൽ പഠിക്കേണ്ടതായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി. കാണുന്നതെല്ലാം വ്യാജമാണെന്ന് കരുതുന്ന ഒരു തരം രീതിയിന്മേലാണ് യോഗി ആദിത്യനാഥിനെതിരെ ഇങ്ങനെ വിമർശിച്ചതെന്നും അവർ കൂട്ടി ചേർത്തു. തുടർന്ന് കാവ്യയെ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്.
കാവി എന്നത് അറിവിന്റെയും ഒരുമയുടെയും അടയാളമാണ്’ സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. നിരപരാധികളെയും പൊലീസുകാരെ കല്ലെറിയുന്നവരെയും ശിക്ഷക്കണോ വേണ്ടയോ എന്ന് പ്രിയങ്ക ഗാന്ധി പറയണമെന്നും, സിഎഎ വിരുദ്ധ പ്രക്ഷോഭകരോട് തെരുവിലിറങ്ങാന്‍ പ്രിയങ്കയാണ് ആവശ്യപ്പെട്ടതെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിലാണ് യോഗി ആദിത്യനാഥിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. ഇതിന് പിന്നാലെ യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു.
ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും, രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും പ്രീണന രാഷ്ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകാന്‍ ബുദ്ധിമുട്ടാണെന്നും യോഗി പറഞ്ഞിരുന്നു.
എന്തായാലും കാവി ഒരു സംഭവം തന്നെ എന്നതിലുപരി ഒരു തരം വികാരമാണെന്നുള്ളതിൽ ഇപ്പോൾ സംശയം മാറി കഴിഞ്ഞിരിക്കുകയാണ്.
click and follow Indiaherald WhatsApp channel