സർക്കാരും പോലീസും ആദ്യഘട്ടം മുതലേ ശ്രമിച്ചത് ശ്രീറാമിനെ രക്ഷിക്കാനെന്ന് വിഡി സതീശൻ!  മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന പോലും നടത്തിയില്ല. ആദ്യഘട്ടത്തിൽ തന്നെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താനാണ് സർക്കാരും പൊലീസും ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.  മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് സർക്കാരും പോലീസും എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സാധാരണ ഒരു വാഹനാപകടത്തിൽ പോലും ഡ്രൈവർക്കെതിരെ നരഹത്യ ചുമത്തുന്ന സംസ്ഥാനത്താണ് ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള ഓരാൾക്ക് സർക്കാർ സംരക്ഷണം ഒരുക്കുന്നത്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നതിൻറെ തെളിവ് പോലും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.




  പ്രതികളെ രക്ഷിക്കാൻ വേണ്ടി മനപൂർവ്വം ചെയ്തതാണ്. സംസ്ഥാനത്ത് ഈ രീതിയിൽ നീതി നടപ്പാക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻറെ ക്രൂരമായ കൊലപാതകത്തിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ നിന്നതിൻറെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയത്.ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തിൽ നിന്ന് കോടതി ഒഴിവാക്കിയത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിലാണ് വിധി.





  കെ എം ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ കൊലക്കുറ്റം ഇന്ന് കോടതി ഒഴിവാക്കിയിരുന്നു. രണ്ടാം പ്രതിയായ വഫ ഫിറോസിനെതിരെ മോട്ടോർ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനിൽക്കുള്ളൂവെന്നും കോടതി പറഞ്ഞു. ഈസാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിൻറെ വിമർശനം. അതേസമയം കേസിൻറെ വിചാരണ സെഷൻസ് കോടതിയിൽ നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിക്കൽ, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ മാത്രമേ ശ്രീറാമിനെതിരെ നിലനിൽക്കൂവെന്നാണ് കോടതി വ്യക്തമാക്കിയത്.  




  മാധ്യമ പ്രവർത്തകൻറെ ക്രൂരമായ കൊലപാതകത്തിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ നിന്നതിൻറെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയത്. സാധാരണ ഒരു വാഹനാപകടത്തിൽ പോലും ഡ്രൈവർക്കെതിരെ നരഹത്യ ചുമത്തുന്ന സംസ്ഥാനത്താണ് ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള ഓരാൾക്ക് സർക്കാർ സംരക്ഷണം ഒരുക്കുന്നത്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നതിൻറെ തെളിവ് പോലും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതികളെ രക്ഷിക്കാൻ വേണ്ടി മനപൂർവ്വം ചെയ്തതാണ്. സംസ്ഥാനത്ത് ഈ രീതിയിൽ നീതി നടപ്പാക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

Find out more: