അഴിമതി വീരന് കുടപിടിക്കുന്ന ഭരണത്തലവനായി ഗവർണർ; വിമർശിച്ച് കെ സുധാകരൻ!  കാഴ്ചക്കാരായി മാറിയ സിപിഐയുടെ അവസ്ഥയും പരിതാപകരമാണ്. ബിജെപി നേതാവിനെ സ്റ്റാഫിൽ നിയമിച്ച് ആർഎസ്എസിന്റെ കാര്യാലയമായി രാജ്ഭവനെ മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണു കാണുന്നതെന്ന് സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു. 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവർണർ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കടിക്കാൻ പോയിട്ട് കുരയ്ക്കാൻ പോലും ശക്തിയില്ലാത്ത പുതിയ സംവിധാനത്തിൽ തുടരണോയെന്ന് ആദരണീയരായ ജഡ്ജിമാർ ചിന്തിക്കണം.





  പഠനം ചെയ്തും മനനം ചെയ്തും പുറപ്പെടുവിക്കുന്ന വിധികൾ ഭരണാധികാരികൾ ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുന്ന പുതിയ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ആത്മാഭിമാനത്തോടെ അവിടെ ജോലി ചെയ്യാൻ ഇനിയാർക്കും കഴിയുമെന്നു തോന്നുന്നില്ല. നിർജ്ജീവവും ആത്മാവില്ലാത്തതുമായ ലോകായുക്തയെ കേരളത്തിന് ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് അഴിമതിക്കെതിരെ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലൻസിലനെയും മറ്റും പിണറായി സർക്കാർ വന്ധീകരിച്ചപ്പോൾ ജനങ്ങൾക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. നിയമഭേദഗതിയുടെ പ്രസക്തി നഷ്ടപ്പെട്ട ലോകായുക്തയെ പിരിച്ചുവിടുന്നതാണ് ഉചിതം. കേരളത്തിൽ നിയമസഭയെ മുഖ്യമന്ത്രിയും പാർലമെന്റിനെ പ്രധാനമന്ത്രിയും നോക്കുകുത്തിയാക്കി. ഫാസിസ്റ്റ് ഭരണത്തിന്റെ മുഖങ്ങളായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാറി.






   ജനാധിപത്യ ധർമ്മങ്ങളെയും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കാറ്റിൽപ്പറത്തുന്ന ഏകാധിപത്യ ഭരണമാണ് കേരളത്തിലും കേന്ദ്രത്തിലും ഇപ്പോഴുള്ളത്. രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചത് പോലെ ഇത് രാജഭരണമല്ല,ജനകീയഭരണമാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണം. രാഹുൽ ഗാന്ധിയുടെ അതേ ആശങ്ക കേരളത്തിൽ കോൺഗ്രസ് പങ്കുവയ്ക്കുകയാണ്. കടിക്കാൻ പോയിട്ട് കുരയ്ക്കാൻ പോലും ശക്തിയില്ലാത്ത പുതിയ സംവിധാനത്തിൽ തുടരണോയെന്ന് ആദരണീയരായ ജഡ്ജിമാർ ചിന്തിക്കണം. പഠനം ചെയ്തും മനനം ചെയ്തും പുറപ്പെടുവിക്കുന്ന വിധികൾ ഭരണാധികാരികൾ ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുന്ന പുതിയ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ആത്മാഭിമാനത്തോടെ അവിടെ ജോലി ചെയ്യാൻ ഇനിയാർക്കും കഴിയുമെന്നു തോന്നുന്നില്ല. നിർജ്ജീവവും ആത്മാവില്ലാത്തതുമായ ലോകായുക്തയെ കേരളത്തിന് ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു.






  കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം ഉൾപ്പെടെയുള്ള നിയമവിരുദ്ധവും ഭരണഘാടനാവിരുദ്ധവുമായ നടപടികൾക്ക് ഗവർണർ കുടപിടിക്കുകയാണ്. ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ട രാജ്ഭവൻ കൊടുക്കൽ വാങ്ങൽ കേന്ദ്രമായി മാറി. രാജ്ഭവൻ കേരളത്തിലെ ജനാധിപത്യ മതേതരവിശ്വാസികൾക്ക് ആദരവിന്റെയും ബഹുമാനത്തിന്റെയും പ്രതീക്ഷയുടെയും ആസ്ഥാനമാണ്. അതിന്റെ പവിത്രതയും അന്തസ്സും ഗവർണ്ണറുടെ ഈ നടപടിയോടെ നഷ്ടപ്പെട്ടു. ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗത്തെ നിയമിക്കണമെന്ന നിർദ്ദേശിച്ച് രാജ്ഭവനിൽ നിന്നെത്തിയ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന മാധ്യമ വാർത്ത ഇതോടൊപ്പം കൂട്ടിവായിക്കുമ്പോൾ ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുവെന്നു തോന്നും.

Find out more: