സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം സന്തമാക്കി ഇന്ദ്രന്‍സ്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിച്ചത്. ഇന്ദ്രന്‍സിന് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര അംഗീകാരമാണ് ഇത്.
നേരത്തെ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ചിത്രത്തിന് പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഹാങ്ഹായ് മേളയില്‍ ഔട്ട്‌സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുബത്തിന്റെ കഥ പറയുന്ന ചിത്രമാണ് വെയില്‍മരങ്ങള്‍.
click and follow Indiaherald WhatsApp channel