ഡാഡീസ് ഗേൾ എന്ന് യുവ കൃഷ്ണ! ധ്വനി ബേബിക്ക് രണ്ട് മാസം! അധികം വൈകാതെ തന്നെ താൻ തിരികെ എത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു. അഭിനയത്തിൽ സജീവമായിരുന്നില്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി താരം വിശേഷങ്ങൾ പങ്കിടാറുണ്ട്. പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള കാര്യങ്ങളെല്ലാം മൃദുല പങ്കുവെച്ചിരുന്നു. കാത്തിരിപ്പിനൊടുവിലെത്തിയ മകളുടെ പുതിയ വിശേഷം പങ്കിട്ടെത്തിയിരിക്കുകയാണ് മൃദുലയും യുവയും.മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയും. അടുത്തിടെയായിരുന്നു ഇവർക്ക് മകൾ ജനിച്ചത്. മകളുടെ വരവിന് മുന്നോടിയായാണ് മൃദുല അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്.ധ്വനി കൃഷ്ണയെന്നാണ് യുവയും മൃദുലയും മകൾക്ക് പേരിട്ടത്.
നൂലുകെട്ട് ചടങ്ങ് കഴിഞ്ഞതിന് ശേഷമായാണ് മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് തുടങ്ങിയത്. മകൾക്ക് രണ്ട് മാസമായെന്ന ക്യാപ്ഷനോടെയായാണ് പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. അമ്മയെപ്പോലെ തന്നെ മകളും ഫോട്ടോയ്ക്ക് കൃത്യമായി പോസ് ചെയ്തല്ലോയെന്നായിരുന്നു ആരാധകർ പറഞ്ഞത്. ക്യൂട്ടീപീ എന്ന കമന്റുമായി എലീനയായിരുന്നു ആദ്യമെത്തിയത്.ഡാഡീസ് ഗേൾ എന്ന ക്യാപ്ഷനോടെയായാണ് യുവ മകളുടെ ഫോട്ടോ പങ്കുവെച്ചത്. സുന്ദരിയും മഞ്ഞിൽ വിരിഞ്ഞ പൂവുമൊക്കെയായി തിരക്കിലാണെങ്കിലും ഇടയ്ക്കിടയ്ക്ക് മകൾക്കരികിലേക്ക് ഓടിയെത്തുന്നുണ്ട് യുവ.
പ്രസവ സമയത്ത് താനും കൂടെയുണ്ടാവണമെന്ന് മൃദുല പറഞ്ഞിരുന്നുവെന്നും അങ്ങനെയാണ് ലേബർ റൂമിലും കൂടെ നിന്നതെന്നും യുവ പറഞ്ഞിരുന്നു. അതീവ സന്തോഷത്തോടെയായി മകളാണ് എന്ന് പറഞ്ഞ് നടന്നുവരുന്ന യുവയുടെ വീഡിയോ വൈറലായിരുന്നു.നേരത്തെയൊരു കുഞ്ഞിനെ കണ്ടെത്തിയിരുന്നുവെന്നും അത് വലുതായതോടെയാണ് മോളെ കൊണ്ടുവരാമോയെന്ന് സംവിധായകൻ ചോദിച്ചതെന്നും അങ്ങനെയാണ് മോളും മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ ഭാഗമായതെന്നും നടൻ പറഞ്ഞിരുന്നു. അച്ഛന്റെയും മകളുടേയും ആദ്യ പരമ്പര കൂടിയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തുവരുന്ന മഞ്ഞിൽ വിരിഞ്ഞ പൂവിൽ ധ്വനി ബേബിയും അഭിനയിച്ചിരുന്നു. സോനയുടെ കുഞ്ഞായെത്തിയത് ധ്വനിയാണെന്ന് യുവ പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിൽ വളരെ സജീവമായി ഇടപെടുന്നവരാണ് യുവയും മൃദുലയും. മകളുടെ പേരിലും ഇവർ അക്കൗണ്ട് തുടങ്ങിയിരുന്നു. ധ്വനി കൃഷ്ണ ഒഫീഷ്യൽ എന്ന പേരിലായാണ് മൃദുലയും യുവയും ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ധ്വനിയുടെ ഫോട്ടോ ഷൂട്ട് ചിത്രമായിരുന്നു ആദ്യമായി പങ്കുവെച്ചത്.
Find out more: