വാണിയും മക്കളും ചെന്നൈയിലാണ്; മൂത്ത മകൻ റിസോർട്ട് നോക്കുന്നു; രണ്ടാമത്തെയാൾ ലണ്ടനിൽ; മൂന്നാമത്തെയാൾ പ്ലസ്‌ടുവിന്: വിശേഷങ്ങളുമായി നടൻ ബാബു രാജ്! അടുത്തിടെ താരം സ്വഭാവ നടനായി എത്തിയ ജോജി എന്ന സിനിമ ഏറെ ചർച്ചയായിരുന്നു. ഒടിടി റിലീസായ ചിത്രത്തിൽ ജോമോൻ എന്ന കഥാപാത്രം ബാബുരാജ് അവിസ്മരണീയമാക്കിയിരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തേയും പ്രത്യേകിച്ച് ബാബുരാജിന്ർറെ കഥാപാത്രത്തേയും വാഴ്ത്തുകയുണ്ടായി. ചിത്രത്തിൽ ബാബുരാജ് പറയുന്ന ജോമോന്റെ ബൈബിൾ മനസ്സാക്ഷിയാണെന്ന ഡയലോഗാണ് ഏറെ ശ്രദ്ധ നേടിയത്. ചിത്രമിറങ്ങിയ ശേഷം സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് ബാബുരാജ്. ഇപ്പോൾ നടന്റെ ഏറ്റവും പുതിയ വിശേഷം ആണ് വൈറൽ ആകുന്നത്.
മലയാളത്തിലെ തണ്ടും തടിയുമുള്ള നടനാണ് ബാബുരാജ്, ആരെടാ എന്ന് ചോദിച്ചാൽ എന്തെടാ എന്ന് ചോദിക്കാൻ പോന്ന ഗെറ്റപ്പുള്ള താരം. നിരവധി സിനിമകളിൽ വില്ലനായും സഹനടനായും നായകനായുമൊക്കെ തിളങ്ങിയിട്ടുള്ള ബാബുരാജ് മുമ്പ് ഹാസ്യ വേഷത്തിൽ സോൾട്ട് ആൻഡ് പെപ്പറിലെത്തി ആളുകളെ കയ്യിലെടുത്തിട്ടുള്ളയാളാണ്. മലയാളത്തിന്റെ പ്രിയ നടി വാണി വിശ്വനാഥിനെയാണ് ബാബുരാജ് വിവാഹം കഴിച്ചിരിക്കുന്നത്. 'അവൾക്ക് എന്നെ നന്നായി അറിയാം', എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ബാബുരാജ് പറയുന്നത് . 98 ലാണ് വാണിയെ പരിചയപ്പെടുന്നത്. നാലു വർഷം കഴിഞ്ഞു വിവാഹിതരായി എന്നും അഭിമുഖത്തിനിടയിൽ നടൻ പറയുന്നു. മാത്രമല്ല ‘ജോജി’യുടെ സെറ്റിൽ വന്ന ഫഹദ് പറഞ്ഞ കാര്യത്തെകുറിച്ചും ബാബുരാജ് അഭിമുഖത്തിനിടയിൽ വ്യക്തമാക്കി, ‘ചേട്ടൻ സൈമൺ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട്,’ എന്ന് ഫഹദ് പറഞ്ഞപ്പോൾ ‘എടാ മോനെ, അതൊക്കെ കെട്ടുകഥയാണ്, അന്നു ഞാൻ മഹാരാജാസിൽ പഠിക്കുന്നു പോലുമില്ല’ എന്നു പറഞ്ഞതായും നടൻ പറയുന്നു.
വാണിയും മക്കളും ചെന്നൈയിൽ ആണ് ഉള്ളതെന്നും ബാബുരാജ് പറയുന്നു. മൂത്ത മകൻ അഭയ് മൂന്നാറിലെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ ആണെന്നും അഭിമുഖത്തിനിടയിൽ ബാബുരാജ് പറയുന്നു. കുടുംബത്തിന് ഒപ്പം എത്തിയാൽ ഒരു സാദാ അച്ഛനും ഭർത്താവും ആണ് താനെന്നും നടൻ പറയുന്നു.
ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആണ് താൻ എന്നാണ് നടൻ പറയുന്നത്. അതിനു ശേഷം ആലുവയ്‌ക്കോ മൂന്നാറിലെ വീട്ടിലേക്കോ മാറും എന്നും നിശബ്ദമായ ഇടം ആണ് ഇഷ്ടമെന്നും താരം വ്യക്തമാക്കി. കോളജ് കാല കഥകൾ ഒരുപാട് നാട്ടിൽ പ്രചരിച്ചിരിക്കുന്നതു െകാണ്ട്, എന്നെക്കുറിച്ച് ആരെന്തു പറഞ്ഞാലും ജ നം വിശ്വസിക്കുമെന്നും താരം പറയുന്നു.
Find out more: