
സേവനം 60 മിനുട്ടിന് ശേഷവും തുടരണമെങ്കിൽ പ്രത്യേകം പണം ചിലവഴിക്കണം.നിയന്ത്രങ്ങളിൽ പ്രധാനം ഗൂഗിൾ മീറ്റ് ഇനി പൂർണമായും സൗജന്യമല്ല എന്നതാണ്. 60 മിനിറ്റ് വരെയാണ് ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി ഇനി സൗജന്യമായി വീഡിയോ കോൺഫെറൻസിങ് നടത്താൻ സാധിക്കുക.ഈ മാസം 30-ന് ആരംഭിക്കുന്ന നീയന്ത്രണങ്ങളെപ്പറ്റി കൂടുതൽ വ്യക്തത ലഭിക്കാൻ ദി വേർജ് ഗൂഗിളുമായി ബന്ധപ്പെട്ടപ്പോൾ പുതുതായി തങ്ങൾക്ക് പുതുതായി ഒന്നും പറയാനില്ല എന്നും, മുൻപേ തീരുമാനിച്ച കാര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അറിയിക്കും എന്നുമാണ് ഗൂഗിളിൽ നിന്നും ലഭിച്ച മറുപടി.
ഈ വർഷം ഏപ്രിലിൽ തന്നെ ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോഗ പരിധി 60 മിനിറ്റ് ആണ് ഗൂഗിൾ വ്യക്തമാക്കിയിരുന്നു. എങ്കിലും സെപ്റ്റംബർ 30 വരെ ഈ നിയന്ത്രണം നടപ്പിൽ വരുത്തുന്നത് താമസിപ്പിച്ചു ഗൂഗിൾ. ജിസ്യൂട്ട്, ജിസ്യൂട്ട് ഫോർ എഡ്യൂക്കേഷൻ ഉപഭോക്താക്കൾക്ക് അഡ്വാൻസ്ഡ് ഫീച്ചറുകളിലേക്കുള്ള അക്സസ്സ്, 250 പേരെ വരെ ഗൂഗിൾ മീറ്റിൽ പങ്കെടുപ്പിക്കാവുന്ന സംവിധാനം, ഒറ്റ ഡൊമൈൻ ഉപയോഗിച്ച് 100,000-ൽ ഏറെപേരുമായുള്ള ലൈവ് സ്ട്രീമിങ് തുടങ്ങിയ ഫീച്ചറുകൾക്കും ഈ മാസം 30 മുതൽ നീയന്ത്രണങ്ങളുണ്ടാകും.
പ്രതിമാസം 25 ഡോളർ (ഏകദേശം 1,843 രൂപ) നൽകി പെയ്ഡ് സർവീസായാണ് ഇതുവരെയുണ്ടായിരുന്ന പല സേവനങ്ങളും തുടർന്നും നേടാവുന്നത്.കൊവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരവോടെ ജോലിക്കാർക്കിടയിൽ വർക്ക് ഫ്രം സർവ സാധാരണമായി. ഇപ്പോഴും പലരും വീട്ടിലിരുന്നാല് ജോലി ചെയ്യുന്നത്.60 മിനിറ്റ് വരെ മാത്രമേ ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി ഇനി സൗജന്യമായി വീഡിയോ കോൺഫെറൻസിങ് നടത്താൻ സാധിക്കൂ.