കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതാണോ അതോ ഇതൊരു അഭിനയമാണോ എന്നാണ് സംശയം. കേസിൽ നിന്നും ഊരിപ്പോരാനുള്ള ഒരു ശ്രമം ആണോ ഇപ്പോൾ ഉള്ള ആത്മഹത്യാ ശ്രമത്തിന് പിന്നിക്കെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിൽസയിൽ വിഷാദ രോഗമാണെന്നാണ് ഡോക്ടർമാരുടെ നിഗമനം. ജോലിയുടെ ആത്മഹത്യാ ശ്രമം വിഷാദരോഗമാണെന്ന് കാണിക്കാനുള്ള ഒരു തന്ത്രമായിക്കൂടെ.

 

 

 

   കാരണം കഴിഞ്ഞ ദിവസങ്ങളിൽ അഭിഭാഷകനായ ആളൂർ ജോളിയെ ജയിലിൽ സന്ദർശിച്ചിരുന്നു. അതിനു ശേഷമാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത് എന്നത് രക്ഷപെടാനുള്ള ചില പഴുതുകൾ തുറക്കാനാണ് എന്നത്  തള്ളിക്കളയാനാവില്ല. കോടതിയിൽ ജോലിക്കെതിരേയുള്ള കേസുകളെല്ലാം വിചാരണ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജോളിയുടെ മാനസികാരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഉറപ്പിക്കാൻ കൂടുതൽ പരിശോധനകളിലേക്ക് പൊലീസ് കടക്കും.

 

 

 

   അഥവാ പരിശോധനകളിൽ മനസികാരോഗ്യ ബുദ്ധിമുട്ട് ഉണ്ടെന്ന് റിപ്പോർട്ട് വന്നാൽ അത് വിചാരണയെ പോലും അട്ടിമറിക്കും. ഇത്തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള  തന്ത്രങ്ങൾ ജോളിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പലപ്പോഴും ജാമ്യത്തിനും മറ്റും കോടതിയിൽ ഹാജരാക്കുമ്പോൾ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജോളി പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയുള്ള പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടുമില്ല

 

 

 

   കോടതിയിൽ മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞതും ഇപ്പോൾ ആളൂർ വന്നുപോയപ്പോൾ കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചതും രക്ഷപെടാനുള്ള പഴുത്തു സൃഷ്ടിക്കാനാണോ എന്നും പോലീസ് അന്വേഷിക്കും.   ഏതായാലും പല്ലുകൊണ്ടു കടിച്ചാണ് മുറിവുണ്ടാക്കിയതെന്ന കാര്യമാണ് ജോളി പറഞ്ഞതെങ്കിലും ജയിൽ സൂപ്രണ്ട് അത് വിശ്വസിച്ചിട്ടില്ല. കൈയിലെ ആഴത്തിലുള്ള മുറിവ് കല്ലുകൊണ്ടുണ്ടാക്കിയതാണെന്നും ജോളിക്ക് രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

 

 

    ജയിലിനകത്ത് ഭിത്തിയുടെ മൂർച്ചയേറിയ ഭാഗത്ത് അമർത്തി ഉരച്ചും കടിച്ചുമാവാം മുറിവേൽപ്പിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. പരുക്ക് ഗുരുതരമല്ലെങ്കിലും ഞരമ്പിന് മുറിവേറ്റതിനാൽ ജോളിയെ മൈനർ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. ഞരമ്പ് മുറിക്കാൻ ഉപയോഗിച്ച വസ്തുക്കൾ ഒന്നും സെല്ലിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജിലെ അടിയന്തിര പരിചരണ വിഭാഗത്തിലുള്ള ജോളിക്ക് മെഡിക്കൽ കോളജ് പൊലീസിന്റെ കാവലുണ്ട്.

 

 

    ആശുപത്രി സെല്ലിൽ നിലവിൽ ഒരു പ്രതി ഉണ്ട്. ഇയാളെ ഇവിടെനിന്ന് ഒഴിവാക്കി ജോളിയെ സെല്ലിലേക്ക് മാറ്റിയേക്കും.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ രക്തം വാർന്ന നിലയിൽ ജോളിയെ ജയിലിൽ കണ്ടെത്തുകയായിരുന്നു. ജയിൽ അധികൃതർ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. മുൻപും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

 

 

 

    പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് മെഡിക്കൽ കോളജിലെ കൗൺസിലർമാരുടെ സഹായം തേടിയിരുന്നു. സുരക്ഷയെ മുൻ നിർത്തി ജോളിയെ മറ്റ് മൂന്ന് പേർക്ക് ഒപ്പമാണ് സെല്ലിൽ പാർപ്പിച്ചിരുന്നത്. ജോളിയുടെ സുരക്ഷയിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏത് തരത്തിലാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത് എന്ന കാര്യത്തിലാണ് പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത് . അതേസമയം, കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

మరింత సమాచారం తెలుసుకోండి: