കൊറിയൻ ചർമ്മത്തിന്റെ രഹസ്യം ഇതാണ്! പലപ്പോഴും പ്രായവും പോരാത്തതിന് ചർമത്തിൽ ഉപയോഗിയ്ക്കുന്ന കെമിക്കലുകളും കടുത്ത വെയിലുമെല്ലാം ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യം കളയും, കരുവാളിപ്പ് മാത്രമല്ല, ചർമത്തിൽ വരകളും ചുളിവുകളും പ്രായക്കൂടുതലുമെല്ലാം വരുത്തുന്നു. ഇത്തരം പാടുകളും വരകളും ചുളിവുകളുമില്ലാതെ നല്ല ഉറച്ച തിളങ്ങുന്ന ചർമം വളരെ കുറവു പേർക്ക് മാത്രം ലഭിയ്ക്കുന്ന ഭാഗ്യമാണ്. ചില പ്രത്യേക രാജ്യക്കാർക്ക് സ്വാഭാവികമായും ഇത്തരം നല്ല ചർമം ലഭിയ്ക്കും. പാരമ്പര്യം മാത്രമല്ല, ഇവർ ഉപയോഗിയ്ക്കുന്ന പാരമ്പരാഗത സൗന്ദര്യ വഴികളും ഇതിന് കാരണമാണ്. ഇത്തരത്തിൽ ഒന്നാണ് കൊറിയക്കാർ ഉപയോഗിച്ചു വരുന്ന സൗന്ദര്യ വർദ്ധക വഴി. പൊതുവേ പ്രായക്കൂടുതൽ തോന്നിയ്ക്കാത്ത, നല്ല തിളക്കമുള്ള ചർമമാണ് കൊറിയൻ ജനതയുടെ, പ്രത്യേകിച്ച് കൊറിയൻ സ്ത്രീകളുടെ.


  നല്ല ചർമമെന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. ചുളിവുകളും വരകളുമില്ലാത്ത അയഞ്ഞു തൂങ്ങാത്ത ചർമമെങ്കിൽ പ്രായക്കുറവ് തോന്നിപ്പിയ്ക്കും. കറ്റാർ വാഴയും അരിപ്പൊടിയുമാണ് ഇവർ ഇതിനായി ഉപയോഗിയ്ക്കുന്നത്. ഒപ്പം ഗ്രീൻ ടീയും. തിളങ്ങുന്ന, ചുളിവുകൾ വീഴാത്ത ചർമത്തിനുള്ള വഴിയാണിത്. ഗ്ലോ ഫേസ് പായ്ക്ക് എന്നു പറയാം. ഇതിൽ ആദ്യം ചെയ്യുന്നത് ഗ്രീൻ ടീ ഉപയോഗിച്ച് മുഖം കഴുകുക എന്നതാണ്. ഗ്രീൻ ടീ നല്ലൊന്നാന്തരം ടോണറാണ്. മുഖത്തിന് ഈർപ്പം നൽകാൻ മികച്ചതും. പ്രത്യേകിച്ചും വരണ്ട ചർമമെങ്കിൽ. ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ചർമത്തിന് തിളക്കം നൽകും, ചെറുപ്പം നൽകും. പൊതുവേ സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണ് ഗ്രീൻ ടീ. സൗന്ദര്യ സംരക്ഷണ കാര്യത്തിലും ഒന്നാം സ്ഥാനത്താണ്. ഇത് നല്ലൊരു സ്‌ക്രബർ ഗുണം ന്ൽകും. മുഖത്തെ ബ്ലാക് ഹെഡ്‌സ് പോലുള്ളവ നീക്കാൻ ഇതേറെ നല്ലതാണ്. ഇതിലെ വൈറ്റമിൻ ബി ചർമത്തിലെ ചുളിവുകൾ അകറ്റും.



  എണ്ണമയമുള്ള ചർമത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി നല്ലതാണ്. ചർമത്തിലെ അഴുക്കുകൾ നീക്കം ചെയ്യാൻ, സൂര്യരശ്മികളിലെ അൾട്രാവയലറ്റ് രശ്മികൾ തടയാൻ, മുഖത്ത് സ്‌ക്രബ് ചെയ്യാൻ എല്ലാം അരിപ്പൊടി ഏറെ നല്ലതാണ്. മറ്റൊരു ചേരുവയാണ് കറ്റാർ വാഴ. വൈറ്റമിൻ ഇ സമ്പുഷ്ടമായ ഇത് പല ചർമ പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നാണ്. . ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം തന്നെ കലർന്ന ഇത് തികച്ചും സ്വാഭാവിക രീതിയിലെ സൗന്ദര്യ സംരക്ഷണത്തിന് പറ്റിയ മരുന്നാണ്. വൈറ്റമിൻ ഇ അടങ്ങിയ സ്വാഭാവിക സസ്യമാണ് കറ്റാർ വാഴ. കറ്റാർ വാഴ ഈ ഗുണങ്ങൾ നൽകുന്നതിന്റെ കാരണവും അതാണ്.



  ചർമത്തിലെ ചുളിവുകൾ നീക്കാൻ ഇത് ഏറെ നല്ലതുമാണ്. ചർമത്തിലെ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണിത്. ഇതാണ് ചുളിവുകൾ നീക്കാൻ സഹായിക്കുന്നത്. ചുളിവുകളാണ് ചർമത്തിന് പ്രായക്കൂടുതൽ നൽകുന്ന പ്രധാന കാരണങ്ങളിലൊന്ന്. ഗ്രീൻ ടീ കൊണ്ട് മുഖം കഴുകിയ ശേഷം അരിപ്പൊടി, കറ്റാർ വാഴ എന്നിവ ചേർത്ത് ഇതിൽ ഗ്രീൻ ടീ ഒഴിച്ചിളക്കി മുഖത്തു പുരട്ടും. ഉണങ്ങുമ്പോൾ കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും മൃദുത്വവും നൽകുന്ന ഒന്നാണ്. മുഖത്തെ ചുളിവുകൾക്ക് നല്ലൊരു മരുന്നാണ്. മുഖത്തിന് ക്ലീനിംഗ് ഇഫക്ടും ഇതിലൂടെ ലഭിയ്ക്കും. മുഖം വല്ലാതെ വരണ്ടു പോകാതെ തന്നെ ആവശ്യത്തിന് ഈർപ്പം നില നിർത്തി മുഖചർമത്തിന് തിളക്കം നൽകുന്ന ഫേസ് പായ്ക്കാണിത്.

మరింత సమాచారం తెలుసుకోండి: