അയോധ്യാ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും. മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം എടുത്തത്അയോധ്യയിലെ തര്‍ക്ക ഭൂമിക്ക് പകരം മസ്ജിദ് നിര്‍മ്മിക്കാന്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും ബോര്‍ഡ് അഭിപ്രായം രേഖപ്പെടുത്തി. 

മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അയോധ്യാ കേസില്‍ കക്ഷിയല്ലെങ്കിലും മുസ്ലീം വിഭാഗത്തിലുള്ള എട്ട് കക്ഷികള്‍ ഈ കേസിന്റെ ഭാഗമാണ്. ഇതില്‍ രണ്ട് കക്ഷികളായ മുഹമ്മദ് ഹാഷിം അന്‍സാരിയും മുസ്ലീം വഖഫ് ബോര്‍ഡും കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് ആറ് കക്ഷികളെ ഉള്‍പ്പെടുത്തിക്കൊണ്ട് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ ഇപ്പോഴത്തെ  തീരുമാനം.

మరింత సమాచారం తెలుసుకోండి: