ചൈനയില്‍ കനത്ത നാശം വിതയ്ക്കുന്ന കൊറോണയില്‍ ചൈനയിലെ മരണം 1600 ആയി .

 

 

 

 

 

രോഗബാധിതരുടെ എണ്ണം 68,000 കടന്നു.

 

 

 

 

രോഗ ബാധ രൂക്ഷമായ ഹ്യൂബെ പ്രവശ്യയിൽ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. ചൈനയിലേക്കുള്ള വ്യോമഗതാഗതം മിക്ക രാജ്യങ്ങളും അവസാനിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

ചൈനയ്ക്ക് പുറത്ത് ജപ്പാന്‍ കപ്പലില്‍ 12 പേര്‍ക്കു കൂടി രോഗം കണ്ടെത്തിയതോടെ രോഗ ബാധിതരുടെ എണ്ണം 285 ആയി വർധിച്ചു .

 

 

കപ്പലില്‍ കുടുങ്ങിയ അമേരിക്കക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതുവരെ ചൈനയ്ക്ക് പുറത്ത്, ഫിലിപ്പീന്‍സ്, ഹോങ്കോംഗ്, ജപ്പാന്‍ എന്നിവിടങ്ങളിലായിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തിരുത്.

 

 

 

 

എന്നാല്‍ യുറോപ്പില്‍ ആദ്യമായി ഫ്രാന്‍സിലും മരണം റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബസിന്‍ പറഞ്ഞു. 

 

 

 

 

 

 

 ജനുവരി അവസാനം മുതല്‍ പാരിസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി

 

 

 

 

 

 

 

 

 

 

 

 

 

ബീജിംഗിലേക്ക് വരുന്നവര്‍ 14 ദിവസത്തേക്ക് തനിയെ പാര്‍ക്കണമെന്നും പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയരാകണമെന്നും ചൈനീസ് മുനിസിപ്പല്‍ ഗവണ്‍മെന്റുകള്‍ ശക്തമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

మరింత సమాచారం తెలుసుకోండి: