'കടുവ' കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നതിങ്ങനെ!  മാസ്സ് മസാല പടം ജോണറിൽ ഒരു പടം കാണാൻ വർഷങ്ങൾ ആയി കാത്തിരിക്കുന്ന മലയാളികൾക്ക് മുന്നിപ്പിലേക്കാണ് 2:30 മണിക്കൂർ അഡ്രിനാലിൻ റഷ് ഇട്ട് കൊടുത്തത് എന്നും ബാക്കി കണ്ട് തന്നെ അറിയണമെന്നുമൊക്കെയാണ് സിനിമ ഒരുപാട് ഇഷ്ടപ്പെട്ട പ്രേക്ഷകർ പറയുന്നത്.  'കടുവ' കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നതിങ്ങനെ!മലയാളത്തിനു അനേകം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസ് ഒരു ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന ചെയ്യുന്ന ചിത്രമാണിത്. 





ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് കടുവ വ്യാഴാഴ്ച തീയറ്ററുകളിൽ എത്തിയത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സമ്മിശ്രമായ പ്രതികരണങ്ങളാണ് നൽകുന്നത്. പൃഥ്വിരാജ് നായകനായ കടുവ എന്ന സിനിമ തീയേറ്ററുകളിലെത്തിയത് കഴിഞ്ഞ ദിവസമാണ്. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മാസ്സ് മസാല പടം ജോണറിൽ ഒരു പടം കാണാൻ വർഷങ്ങൾ ആയി കാത്തിരിക്കുന്ന മലയാളികൾക്ക് മുന്നിപ്പിലേക്കാണ് 2:30 മണിക്കൂർ അഡ്രിനാലിൻ റഷ് ഇട്ട് കൊടുത്തത് എന്നും ബാക്കി കണ്ട് തന്നെ അറിയണമെന്നുമൊക്കെയാണ് സിനിമ ഒരുപാട് ഇഷ്ടപ്പെട്ട പ്രേക്ഷകർ പറയുന്നത്. 






   ജേക്ക്സ് ബിജോയിയുടെ ബീജിയമും പൃഥ്വിയുടെ സ്വാഗും അടിപൊളിയാണ് എന്നും പ്രീക്വലും സീക്വലും ഒക്കെ വേണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ '9 വർഷത്തിന് ശേഷം ഇനിയും തനിക്കു പലതും നേടാൻ ഉണ്ടെന്നുള്ള ഷാജി കൈലാസ് തിരിച്ചു വരവും. രണ്ടുപേരുടെ ഈഗോയിൽ നിന്നുതുടങ്ങുന്ന കഥയിൽ പ്രിഥ്വി - വിവേക് ഒബ്രോയ് തന്നെ ആണ് മികച്ചു നിന്നത്. ഫാമിലി ആയി ഇരുന്നു തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ ഉള്ള വക ഷാജി കൈലാസ് ഒരുക്കിയിട്ടുണ്ടെ''ന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. 'ഒരിക്കലും കടുവ എല്ലാം തികഞ്ഞൊരു സൃഷ്ടിയല്ല . 





എങ്കിലും മലയാളസിനിമയിൽ അടുത്തിടെ കിട്ടാതെ ഇരുന്ന മാസ്സ് മസാല എന്റർടൈൻമെന്റ് എന്നതിലേക്കു ഉള്ള ഒരു തിരിച്ചു വരവ് തന്നെ ആണ്. ആറ്റിട്യൂട് , സ്വാഗ്, സ്റ്റൈൽ വൈസ് മലയാളത്തിൽ ഇത്തരം റോൾ ചെയ്യാൻ പൃഥ്വിരാജ് സുകുമാരൻ അല്ലാതെ ഒരു ഓപ്ഷൻ ഇല്ല.' പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് കടുവ നിർമ്മിച്ചിരിക്കുന്നത്. ‘ആദം ജോൺ’ എന്ന ചിത്രത്തിൻറെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റർസ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യ്ക്കായി രചന നിർവ്വഹിച്ചിരിക്കുന്നത്.




 സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ അഭിനയിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‍റോയ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.  

Find out more: