വ്യായാമ ശേഷം പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. കാരണം പേശികളെ ബലപ്പെടുത്തുന്നതിനും ശരീരത്തെ പരിപോഷിപ്പിക്കുന്നതിനുമെല്ലാം ഏറ്റവും ആവശ്യകമായ പോഷകമാണ് പ്രോട്ടീനുകൾ. പേശികളെ ബലപ്പെടുത്തുന്നതിനും ശരീരത്തെ പരിപോഷിപ്പിക്കുന്നതിനുമെല്ലാം ഏറ്റവും ആവശ്യകമായ പോഷകമാണ് പ്രോട്ടീനുകൾ. ശരീരത്തിന് പ്രോട്ടീനുകളെ നൽകുന്ന പ്രകൃതിദത്ത ഭക്ഷണ ഉറവിടങ്ങൾ ധാരാളമുണ്ട്. അതിലൊന്നാണ് കടല. കുതിർത്തിവച്ച കടലയാണെങ്കിൽ അതിൽ നിന്നും ശരീരത്തിന് ലഭിക്കുന്ന പ്രോട്ടീനുകളുടെ അളവും പോഷകമൂല്യങ്ങളും ഉയർന്ന നിലയിലായിരിക്കും. ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കൊഴുപ്പ് എന്നിവയെല്ലാം ഇതിൽ നിന്നും ലഭിക്കും. കുതിർത്ത കടല കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലത്തെ പ്രഭാതഭക്ഷണ സമയമാണ്. ഇതിന് ന്യായമായ കാരണമുണ്ട്.


 ദിവസം മുഴുവൻ ഇത് നിങ്ങളെ ഊർജ്ജസ്വലമായി വയ്ക്കുന്നതോടൊപ്പം ശരീരത്തിന് ഇത് അനവധി ഗുണങ്ങളെ വാഗ്ദാനം ചെയ്യുന്നു. ഇത് ശരീരത്തിന് എന്തെല്ലാം നല്ല ഗുണങ്ങൾ നൽകുമെന്ന് നോക്കാം. കുതിർത്ത കടലയിൽ കലോറി തീരെ കുറവാണ്. പകരം ഇതിൽ കൂടുതൽ പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. പ്രോട്ടീൻ, ഫൈബർ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം നിങ്ങളുടെ അമിതവിശപ്പിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാനും സഹായിക്കും.കറുത്ത കടലയിൽ അടങ്ങിയിരിക്കുന്ന സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നീ ഘടകങ്ങൾ നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദഗതിയിലാക്കിക്കൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. 


നിങ്ങളുടെ ഭക്ഷണശീലത്തിൽ കുതിർത്തിയ കടല ചേർക്കുന്നത് പഞ്ചസാരയുടെ അളവ് കുറച്ചുകൊണ്ട് ടൈപ്പ് 2 പ്രമേഹ സാധ്യതയെ നിയന്ത്രിക്കുന്നതിന് സഹായിക്കും. ഇതിൽ വിറ്റാമിൻ എ, ബി 6, സിങ്ക്, മാംഗനീസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും അതോടൊപ്പം ധാതുക്കളും ഉണ്ട്. ഇത് തലമുടിക്ക് ആവശ്യമായ പോഷകാഹാര നിലയെ നിയന്ത്രിച്ചു നിർത്തുന്നതിന് സഹായമായിത്തീരുകയും നല്ല മുടിയഴക് സമ്മാനിക്കുകയും ചെയ്യും. വെള്ളത്തിൽ കുതിർത്തി വച്ച കടല സ്ഥിരമായി കഴിക്കുന്നത് മുടിയുടെ അകാല നരയെ തടയുന്നതിന് ഏറ്റവും ഗുണം ചെയ്യുന്നതാണ് എന്ന് കണ്ടെത്തിയിരിക്കുന്നു.



മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് കുതിർത്തിയ കടല. ഇത് ഉയർന്ന രക്തസമ്മർദ്ദത്തെ തടയാനും മോശം കൊളസ്ട്രോൾ നില കുറയ്ക്കാനും സഹായിക്കും, അതുകൊണ്ടുതന്നെ ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. കുതിർത്തിയ കടല പതിവായി കഴിക്കുന്നത് വീക്കം കുറയ്ക്കുന്ന ഫാറ്റി ആസിഡായ ബ്യൂട്ടൈറേറ്റിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വൻകുടൽ, സ്തന, ശ്വാസകോശ അർബുദം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാൻ സഹായകമാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. 

Find out more: